കോ​സ് വേ​യി​ലെ മ​ണ്ണു നീ​ക്കി കാ​ൽ​ന​ട​യാ​ത്ര സാ​ധ്യ​മാ​ക്കി ‌
Tuesday, August 11, 2020 10:03 PM IST
‌റാ​ന്നി: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​ള​യ​ത്തി​നൊ​ടു​വി​ൽ കു​രു​മ്പ​ൻ​മൂ​ഴി കോ​സ്‌​വേ മു​ഖ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും നീ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് മ​റു​ക​ര ക​ട​ക്കാ​മെ​ന്ന ആ​ശ്വാ​സ​ത്തി​ൽ നാ​ട്ടു​കാ​ർ. ര​ണ്ടു​ദി​വ​സ​മാ​യി യ​ന്ത്ര​സ​ഹാ​യ​ത്താ​ലാ​ണ് കോ​സ്‌​വേ മൂ​ടി​ക്കി​ട​ന്ന മ​ണ്ണ് നീ​ക്കി​യ​ത്.

അ​തേ​സ​മ​യം കോ​സ്‌​വേ​യി​ൽ നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ന​ന​വു​ള്ള​തി​നാ​ൽ ന​ട​പ്പാ​ല​ത്തി​ൽ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. കു​ട്ടി​ക​ളും സ്ത്രീ​ക​ളും ത​ത്കാ​ലം ഇ​തു വ​ഴി​യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ടി ക​ളി​ടി​ച്ച് ത​ക​ർ​ന്നു പോ​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മാ​സ​ങ്ങ​ൾ​ക്കു മു​മ്പു പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും ഈ ​വെ​ള്ള​പ്പൊ​ക്ക​ത്തോ​ടെ അ​വ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കൈ​വ​രി​ക​ളി​ല്ലാ​ത്ത​തു മൂ​ലം വെ​ള്ളം ഉ​യ​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷി​ത​രാ​യി കോ​സ് വേ​യി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ കോ​സ് വേ​യി​ൽ വെ​ള്ളം ക​യ​റും. ഇ​തോ​ടെ കു​രു​ന്പ​ൻ​മൂ​ഴി പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണ്. പി​ന്നീ​ട് വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലേ മ​റു​ക​ര​യി​ലേ​ക്ക് ക​ട​ക്കാ​നാ​കൂ. ‌