ജി​ല്ല​യി​ൽ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 3.68 ശ​ത​മാ​നം മാ​ത്രം ‌
Tuesday, August 11, 2020 10:03 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നി​ല​വി​ൽ ജി​ല്ല​യി​ൽ പോ​സി​റ്റീ​വി​റ്റ് നി​ര​ക്ക് 3.68 ശ​ത​മാ​നം മാ​ത്രം. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ത് 6.5 ശ​ത​മാ​ന​മാ​ണ്. ‌
ആ​കെ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ എ​ത്ര സാ​ന്പി​ളു​ക​ൾ പോ​സി​റ്റീ​വ് ആ​കു​ന്നു​വെ​ന്ന​താ​ണ് ഈ ​നി​ര​ക്ക് കാ​ണി​ക്കു​ന്ന​ത്. ഈ ​നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ നി​ൽ​ക്കു​ന്ന​ത് ജി​ല്ല​യി​ൽ ശ​രി​യാ​യ അ​ള​വി​ൽ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ പ​റ​ഞ്ഞു.‌
790 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 482 സാ​ന്പി​ളു​ക​ളും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കാ​ണ്. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് 24 സാ​ന്പി​ളു​ക​ളെ​ത്തി. റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന 254 പേ​രി​ൽ ന​ട​ത്തി. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 48132 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​തി​ൽ 856 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്. ‌