133 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2082 കു​ടും​ബ​ങ്ങ​ളി​ലെ 6785 പേ​ര്‍ ‌
Tuesday, August 11, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്കു​ക​ളി​ലെ 133 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2082 കു​ടും​ബ​ങ്ങ​ളി​ലെ 6785 പേ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ഇ​തി​ല്‍ 2748 പു​രു​ഷ​ന്‍​മാ​രും 2949 സ്ത്രീ​ക​ളും 1088 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ‌

മാ​റ്റി പാ​ര്‍​പ്പി​ച്ച​തി​ല്‍ കോ​വി​ഡ് 19 മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നീ​ലു​ള്ള ആ​റു പേ​രും ഉ​ള്‍​പ്പെ​ടും. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 460 പേ​രും ഒ​രു ഗ​ര്‍​ഭി​ണി​യും ഉ​ള്‍​പ്പെ​ടും. ‌

ഏ​റ്റ​വും കൂ​ടു​ത​ല്‍​പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​ത് തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ്. ഇ​വി​ടെ 95 ക്യാ​മ്പു​ക​ളി​ലാ​യി 1565 കു​ടും​ബ​ങ്ങ​ളി​ലെ 5239 പേ​രെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 2179 പു​രു​ഷ​ന്‍​മാ​രും 2275 സ്ത്രീ​ക​ളും 785 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 329 പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 19 ക്യാ​മ്പു​ക​ളി​ലാ​യി 238 കു​ടും​ബ​ങ്ങ​ളി​ലെ 737 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 265 പു​രു​ഷ​ന്‍​മാ​രും 319 സ്ത്രീ​ക​ളും 153 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ മാ​റ്റി​പാ​ര്‍​പ്പി​ച്ച​വ​രി​ല്‍ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 91 പേ​രും ഉ​ണ്ട്. കോ​വി​ഡ് 19 മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ആ​റു പേ​രെ​യും ഒ​രു ഗ​ര്‍​ഭി​ണി​യെ​യും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ‌

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ഏ​ഴു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 48 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 158 പേ​രെ​യാ​ണു മാ​റ്റി​താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 74 പു​രു​ഷ​ന്‍​മാ​രും 61 സ്ത്രീ​ക​ളും 23 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 24 പേ​രാ​ണു ക്യാ​മ്പി​ലു​ള്ള​ത്. കോ​ന്നി താ​ലൂ​ക്കി​ല്‍ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 93 കു​ടും​ബ​ങ്ങ​ളി​ല്‍​പെ​ട്ട 267 പേ​രെ​യാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 98 പു​രു​ഷ​ന്‍​മാ​രും 113 സ്ത്രീ​ക​ളും 56 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 55 പേ​രും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ണ്ട്. ‌

അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ നാ​ലു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 86 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 271 പേ​രെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ 104 പു​രു​ഷ​ന്‍​മാ​രും 127 സ്ത്രീ​ക​ളും 40 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 38 പേ​രെ​യാ​ണ് താ​ലൂ​ക്കി​ല്‍ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.

റാ​ന്നി താ​ലൂ​ക്കി​ല്‍ മൂ​ന്നു ക്യാ​മ്പു​ക​ളി​ലാ​യി 52 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 113 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 28 പു​രു​ഷ​ന്‍​മാ​രും 54 സ്ത്രീ​ക​ളും 31 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
റാ​ന്നി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 14 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ‌