കോ​ണ്‍​ഗ്ര​സ് സ​മ​രം ശ​ക്ത​മാ​ക്കും, ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക വ​ഞ്ച​നാ​ദി​നം ‌
Tuesday, August 11, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ യു​വ ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ ച്ച് ചി​റ്റാ​റി​ൽ ഡി​സി​സി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ ഹം തു​ട​രു​മെ​ന്നും ജി​ല്ല​യൊ ​ട്ടാ​കെ സ​മ​രം ശ​ക്ത​മാ​ക്ക ു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ ച്ചു.‌
പി.​പി മ​ത്താ​യി​യു​ടെ ഘാ​ത​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ളെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​റി​ലെ റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ’അ​നു​ഭാ​വ സ​ത്യ​ഗ്ര​ഹം ന​ട​ത്തും. ‌
ക​ർ​ഷ​ക​ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് ഡി​സി​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ക്കും.
മ​ര​ണ​പ്പെ​ട്ട മ​ത്താ​യി​യു​ ടെ ചി​ത്രം വ​ച്ച് കൃ​ഷി​ഭ​വ​നു​ ക​ളു​ടെ മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തും. ‌