വ​ള്ളി​ക്കോ​ട്‌ - വ​ക​യാ​ർ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു ‌
Tuesday, August 11, 2020 9:58 PM IST
‌വ​ള്ളി​ക്കോ​ട് കോ​ട്ട​യം: ഏ​ഴു കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ​പ​ണി​ത വ​ള്ളി​ക്കോ​ട് - വ​ക​യാ​ർ റോ​ഡ് പ​ണി​ക​ഴി​ഞ്ഞ് ഒ​രു മാ​സം തി​ക​യു​ന്ന​തി​നു​മു​മ്പ് ത​ക​ർ​ച്ച​യി​ൽ . റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പെ​ട്ട് റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി.
കൊ​ച്ചാ​ലും​മൂ​ട് മു​ത​ൽ എ​ൻ​എ​സ്എ​സ് സ്കൂ​ൾ ജം​ഗ്ഷ​ൻ വ​രെ 11 വ​ലി​യ കു​ഴി​ക​ൾ. പ​ല​ത​വ​ണ അ​ധി​കാ​രി​ക​ളു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും പ്രാ​ദേ​ശി​ക സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ സ്ഥി​ര​മാ​യി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന കൂ​ര​ല്ലൂ​ർ പ​ടി ജം​ഗ്ഷ​നി​ൽ വാ​ഴ​ന​ട്ട് കോ​ൺ​ഗ്ര​സ് വ​ള്ളി​ക്കോ​ട് കോ​ട്ട​യം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.
പ്ര​തി​ഷേ​ധം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​സീ​ത ര​ഘു, ജോ​യ്കു​ട്ടി, ജോ​ൺ​സ​ൻ ക​ല്ലേ​ലി​കു​ഴി, സി.​എം. ജോ​യ്, റോ​യ് തോ​മ​സ്, അ​നി​യ​ൻ​കു​ഞ്ഞു, മ​നേ​ഷ് ത​ങ്ക​ച്ച​ൻ അ​ഖി​ൽ, ആ​ൽ​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌