പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് പ​രി​സ്ഥി​തി​യെ ന​ശി​പ്പി​ക്കും: കെ​സി​സി
Tuesday, August 11, 2020 9:58 PM IST
തി​രു​വ​ല്ല: 2020ലെ ​പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് പ​രി​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​മെ​ന്നും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പാ​രി​സ്ഥി​തി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ദു​ര​ന്ത​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്.
ക്വാ​റി​ക​ൾ​ക്കും വ​ൻ​കി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ വ​ൻ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കൃ​തി​യോ​ടും ഭാ​വി ത​ല​മു​റ​യോ​ടും ചെ​യ്യു​ന്ന ക്രൂ​ര​ത​യാ​ണെ​ന്നും ഇ​തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി.​തോ​മ​സ്, സോ​ഷ്യ​ൽ ക​ൺ​സേ​ർ​ൺ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ലി​തി​ൻ ചെ​റി​യാ​ൻ, എ​ൻ. ജോ​ൺ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​തു സം​ബ​ന്ധി​ച്ച് കെ​സി​സി നി​വേ​ദ​ന​വും അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.