കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ടു​കോ​ടി
Monday, August 10, 2020 10:26 PM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ ന​ദി​യ്ക്കു കു​റു​കെ കോ​ഴ​ഞ്ചേ​രി​യി​ൽ പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടു കൂ​ടി പൊ​ളി​ച്ചു മാ​റ്റു​ന്ന ച​ന്ത​യ്ക്കു പ​ക​രം ആ​ധു​നി​ക രീ​തി​യി​ലു​ള്ള മാ​ർ​ക്ക​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ വി​നി​യോ​ഗി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ഉ​റ​പ്പ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ൽ നി​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ്കു​മാ​ർ പ​റ​ഞ്ഞു. പു​തി​യ മാ​ർ​ക്ക​റ്റ് സ്ഥാ​പി​ക്കു​ന്പോ​ൾ നി​ല​വി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. രാ​ജ​ഭ​ര​ണ കാ​ല​ത്ത് ആ​രം​ഭി​ച്ച കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റ് പ്രൗ​ഢി നി​ല​നി​ർ​ത്തി ഹൈ​ടെ​ക് സം​വി​ധാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ച​ന്ത ഇ​ല്ലാ​തെ​യാ​കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​നു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​രി​ൽ ധ​രി​പ്പി​ച്ച് അ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ഏ​ജ​ൻ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള അ​ദാ​ല​ത്തും ന​ട​ത്തി. ഇ​നി​യും ഇ​ത്ത​രം അ​ദാ​ല​ത്തു​ക​ൾ തു​ട​രു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.