കെ​എ​സ്‌യു ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​മാ​യി സം​ഘ​ർ​ഷം
Monday, August 10, 2020 10:22 PM IST
ചി​റ്റാ​ർ: ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ഡി​സി​സി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ൽ ഇ​ന്ന​ലെ പ​ങ്കെ​ടു​ത്ത കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം. വൈ​കു​ന്നേ​രം സ​മ​രം അ​വ​സാ​നി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രു​മാ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.
ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്കു ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യോ​ടി​ച്ചു. പ്രവർത്തകർ അപ്രതീക്ഷിതമായി പോലീസിനു നേരെ പാഞ്ഞടുക്കുകയായിരുന്നെന്ന് പറയുന്നു.
ര​ണ്ട് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി അം​ഗം പി.​മോ​ഹ​ൻ​രാ​ജ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ര​തി​കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ തുടങ്ങിയവർ ഇടപെട്ട് പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ചു.
സ​മ​ര​ത്തെ അ​മ​ർ​ച്ച ചെ​യ്യു​വാ​ൻ പോ​ലീ​സ് ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​സി.​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ പോ​ലീ​സ് സാ​ന്നി​ധ്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ മ​നഃ​പൂ​ർ​വം പോ​ലീ​സി​നെ സ​മ​ര​പ്പ​ന്ത​ലി​ന് മു​ന്നി​ൽ വി​ന്യ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്

അ​ടൂ​ർ: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം രാ​ജ​ൻ പെ​രു​മ്പാ​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ൽ ഒ​രു ഇ​ല അ​ന​ക്കി​യാ​ൽ പ്ര​തി​ക​രി​ക്കു​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പാ​ർ​ട്ടി​യു​ടെ മ​ന്ത്രി ഭ​രി​ക്കു​ന്ന വ​കു​പ്പി​ൽ ഇ​ത്ര​യും വ​ലി​യ ന​ര​ഹ​ത്യ ന​ട​ന്നി​ട്ടും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.