കോ​ൺ​ഗ്ര​സി​ന്‍റേ​ത് സ​മ​രാ​ഭാ​സ​മെ​ന്ന് സി​പി​എം
Monday, August 10, 2020 10:22 PM IST
ചി​റ്റാ​ർ: കു​ട​പ്പ​ന​ക്കു​ളം സ്വ​ദേ​ശി പി.​പി. മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​രാ​ഭാ​സ​ത്തോ​ടു യോ​ജി​പ്പി​ല്ലെ​ന്ന് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി.നാ​ട്ടി​ലു​ള്ള​വ​രെ​ല്ലാം കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്.
ദാ​രു​ണ സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന ഹീ​ന​മാ​യ ശ്ര​മ​മാ​ണ് കോ​ൺ​ഗ്ര​സും ചി​ല ത​ത്പ​ര​ക​ക്ഷി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​ൾ​ക്കൂ​ട്ട സ​മ​രം പാ​ടി​ല്ല എ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​വി​ധി​യെ വെ​ല്ലു​വി​ളി​ച്ചു ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​സ​രം കേ​ന്ദ്ര​മാ​ക്കി ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സ് ന​ട​ത്തി വ​രു​ന്ന രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് സ​മ​രം ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള​താ​ണെ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. ഹ​രി​ദാ​സ് പ​റ​ഞ്ഞു.
ദുഃ​ഖാ​ർ​ത്ത​രാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ​യെ​യും പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ​യും വ​യോ​ധി​ക​യാ​യ മാ​താ​വി​നെ​യും സ​മ​ര​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച സ​മ​ര​ക്കാ​ർ അ​വ​രെ സാ​ക്ഷി​യാ​ക്കി ബോ​ധ​പൂ​ർ​വം ഇ​ന്ന​ലെ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് കോ​ൺ​ഗ്ര​സി​ന്‍റെമ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.