ഉ​രു​ൾ​പൊ​ട്ട​ൽ: അ​യ്യ​ൻ​മ​ല​യി​ൽ വ​ൻ നാ​ശം; എം​എ​ൽ​എ​യും സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Monday, August 10, 2020 10:22 PM IST
റാ​ന്നി: ക​ഴി​ഞ്ഞ​ദി​വ​സം പ​ന്പാ​ന​ദീ തീ​ര​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണം തേ​ടി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യും സം​ഘ​വും അ​യ്യ​ർ​മ​ല​യി​ലെ​ത്തി.
ആ​ർ​ത്ത​ല​ച്ചു പെ​യ്യു​ന്ന മ​ഴ​യു​ടെ ശ​ക്ത​മാ​യ ഇ​ര​മ്പ​ത്തെ പോ​ലും നി​ഷ്പ്ര​ഭ​മാ​ക്കി വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​മാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ ത​ങ്ങ​ൾ കേ​ട്ട​തെ​ന്ന് അ​യ്യ​ൻ മ​ല ഭാ​ഗ​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ എം​എ​ൽ​എ​യോ​ടു പ​റ​ഞ്ഞു. ഈ ​ശ​ബ്ദം അ​യ്യ​ൻ​മ​ല, നാ​റാ​ണം​തോ​ട്, പ​മ്പാ​വാ​ലി നി​വാ​സി​ക​ളെ​ല്ലാം കേ​ട്ടു​വ​ത്രേ . രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. ഹ​രി​ദാ​സ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി. ​എ​സ്. സു​കു​മാ​ര​ൻ, ത​ഹ​സീ​ൽ​ദാ​ർ ജോ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ എം​എ​ൽ​എ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
നി​ല​യ്ക്ക​ലി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ചെ​രു​വി​ലാ​ണ് അ​യ്യ​ൻ​മ​ല സ്ഥി​തി ചെ​യ്യു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​രു​ണ്ടു വ​ന്ന 10 മു​ത​ൽ 20 ട​ൺ വ​രെ ഭാ​ര​മു​ള്ള കൂ​റ്റ​ൻ പാ​റ​ക​ൾ പ​ല​ഭാ​ഗ​ത്തും ത​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. അ​യ്യ​ൻ​മ​ല​യു​ടെ മു​ക​ൾ ഭാ​ഗം പി​ള​ർ​ന്നു കീ​റി നി​ൽ​ക്കു​ക​യാ​ണ്. വ​ടം കെ​ട്ടി അ​തി​സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്ക്കാം തൂ​ക്കാ​യ മ​ല​ഞ്ചെ​രു​വി​ലൂ​ടെ എം​എ​ൽ​എ​യും സം​ഘ​വും ഇ​വി​ടെ എ​ത്തി​യ​ത്.
അ​ടു​ത്ത ഒ​രു വ​ലി​യ പേ​മാ​രി​യെ ഉ​ൾ​ക്കൊ​ള്ളാ​ൻ അ​യ്യ​ൻ മ​ല​യ്ക്ക് ഇ​നി ക​ഴി​യു​ക​യി​ല്ല. ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു​ക​ളും കി​ണ​റു​ക​ളും പൂ​ർ​ണ​മാ​യി മൂ​ടി​പ്പോ​യി. ഇ​വി​ടു​ത്തെ 15 കു​ടും​ബ​ങ്ങ​ളെ​യും അ​യ്യ​പ്പ​സേ​വാ​സം​ഘ​ത്തി​ന്‍റെ ഇ​ട​ത്താ​വ​ള​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക​മാ​യ സ്ഥ​ല​വും ഭൂ​മി​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്ന് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടും റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ട​യ്ക്കാ​ട്ട് എം. ​ടി. സ​തീ​ഷ്, മാ​ട​ക്കാ​ട് ര​ഘു മാ​ട​ക്കാ​ട് സു​രേ​ഷ്, പ​ന​യ്ക്ക​വ​യ​ലി​ൽ എ​ബ്ര​ഹാം വ​ർ​ഗീ​സ്, കോ​ഴി​ക്കൂ​ടു​ക​ൾ രാ​ജ​ൻ, തൈ​പ്പ​റ​മ്പി​ൽ ഗോ​പി, കി​ട​ങ്ങി​ൽ രാ​ഘ​വ​ൻ, തോ​ട്ടു​പു​റം സി​ബി ജോ​സ​ഫ്, പ​ള്ള​ത്ത് പി. ​ജി. റെ​ജി, മു​ട്ടു​ച്ചി​റ​യി​ൽ ക​ലേ​ഷ്, കൊ​ല്ല​മ​ല സ​ജി, ച​രി​വ് കാ​ലാ​യി​ൽ ത​ങ്ക​മ്മ, പ​ള്ള​ത്ത് ഗൗ​രി​ക്കു​ട്ടി, തു​ണ്ടി​യി​ൽ പൊ​ടി​യ​മ്മ, മ​ട​യ്ക്കാ​ട്ട് ആ​ര്യ മോ​ൾ എ​ന്നി​വ​രാ​ണ് ഇ​പ്പോ​ൾ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.