അ​രീ​യ്ക്ക​ക്കാ​വി​ൽ അ​നി​ശ്ചി​ത​കാ​ല ദുഃ​ഖാ​ച​ര​ണം
Monday, August 10, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ട്ട​ച്ചി​റ, കു​ട​പ്പ​ന ദേ​ശ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​രീ​യ്ക്ക​ക്കാ​വി​ൽ അ​നി​ശ്ചി​ത​കാ​ല ദുഃ​ഖാ​ച​ര​ണം തു​ട​ങ്ങി.
മ​ത്താ​യി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു ഷെ​ഡ് കെ​ട്ടി കു​ടും​ബ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചാ​ണ് ദുഃ​ഖാ​ച​ര​ണം. ര​ക്ഷാ​ധി​കാ​രി റ​വ.​ബ​സ​ലേ​ൽ റ​ന്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​യും മ​ക്ക​ളും മാ​താ​വും സ​ഹോ​ദ​ര​നും അ​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സൂ​ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ന്ത​ലി​ലെ​ത്തി. ഫാ.​ഷാ​ജി പ​ണ്ടാ​ര​ക്കു​ന്നേ​ൽ, ഫാ.​മാ​ത്തു​ക്കു​ട്ടി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, ദേ​ശ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ശ​ശി​ധ​ര​ൻ, സ​ജീ​ഷ്, അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.