ജാ​ഗ്ര​ത കൈ​വി​ടാ​തെ, റാ​ന്നി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്
Monday, August 10, 2020 10:19 PM IST
റാ​ന്നി: മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​കു​ക​യും പ​ന്പാ ഡാം ​ഷ​ട്ട​ർ അ​ട​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ റാ​ന്നി സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ പ്ര​ള​യ​വും പി​ന്നാ​ലെ എ​ത്തി​യ ഭീ​ഷ​ണി​ക​ളു​മെ​ല്ലാം റാ​ന്നി​യെ വീ​ണ്ടും ദു​രി​ത​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടി​രു​ന്നു. 2018ന്‍റെ പാ​ഠം ഉ​ൾ​ക്കൊ​ണ്ട് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ ഒ​രു​ക്കി​യ​ത് ആ​ശ്വാ​സ​മാ​യി. ആ​വ​ശ്യം വ​ന്നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ കു​ട്ട​വ​ഞ്ചി സം​ഘം തി​രി​കെ​മ​ട​ങ്ങി.
മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും എ​ൻ​ഡി​ആ​ർ​എ​ഫും റാ​ന്നി​യി​ൽ ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. ഇ​വ​ർ മ​ട​ങ്ങു​ന്ന കാ​ര്യം ഇ​ന്ന് തീ​രു​മാ​നി​ക്കും. കോ​ന്നി അ​ട​വി​യി​ൽ നി​ന്നു​ള്ള പ​ത്ത് അം​ഗ കു​ട്ട​വ​ഞ്ചി സം​ഘം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് എ​ത്തി​യ​ത്. പു​ല​ർ​ച്ചെ വെ​ള്ളം ഒ​ഴി​ഞ്ഞ​തി​നാ​ൽ ഇ​വ​രു​ടെ സേ​വ​നം വേ​ണ്ടി​വ​ന്നി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കു​ട്ട വ​ഞ്ചി സം​ഘം മ​ട​ങ്ങി.
റാ​ന്നി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ക്കു​റി​യും ദു​രി​തം ത​ന്നെ​യാ​യി​രു​ന്നു. ഇ​ട്ടി​യ​പ്പാ​റ, മാ​മു​ക്ക് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​ത് ഭാ​രി​ച്ച ജോ​ലി​യും സാ​ന്പ​ത്തി​ക ന​ഷ്ട​വും വ​രു​ത്തി​വ​യ്ക്കു​ന്നു.
ഇ​നി ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മേ വ്യാ​പാ​ര സ്ഥാ​പാ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​കൂ. റാ​ന്നി, അ​ങ്ങാ​ടി, ഇ​ട്ടി​യ​പ്പാ​റ ടൗ​ണു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ന്നു.
ചി​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ന​ഷ്ട​വും വ​ന്നി​ട്ടു​ണ്ട്. ക​ട​ക​ളി​ലെ അ​ല​മാ​ര, ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രി​ക്ക​ലു​ക​ൾ എ​ന്നി​വ​യ്ക്കു ത​ക​രാ​റു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​നി ഒ​രു പ്ര​ള​യ​ത്തെ നേ​രി​ടാ​നു​ള്ള ശേ​ഷി ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.