പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ സ​ഹാ​യഹ​സ്ത​വു​മാ​യി ബോ​ധ​ന
Monday, August 10, 2020 10:19 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ബോ​ധ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ മേ​പ്രാ​ൽ, പെ​രി​ങ്ങ​ര, ചാ​ത്ത​ങ്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ത്ത​നം​തി​ട്ട ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച "ബോ​ധ​ന ര​ജി​സ്റ്റേ​ർ​ഡ് വോ​ള​ണ്ടി​യേ​ഴ്സ്' നേ​തൃ​ത്വം ന​ൽ​കി.

അ​തി​രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ നി​വാ​സി​ക​ളെ ബോ​ട്ടു​ക​ളി​ലും ടോ​റ​സ് ലോ​റി​ക​ളി​ലു​മാ​ണ് തി​രു​വ​ല്ല​യി​ലെ ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.