പ​ന്പാ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 981.46 മീ​റ്റ​റി​ൽ നി​ജ​പ്പെ​ടു​ത്തും
Monday, August 10, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​ന്പാ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 981.46 മീ​റ്റ​ർ എ​ത്തു​ന്ന​ത് വ​രെ ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റീ മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ 82 ഘ​ന​മീ​റ്റ​ർ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​ന് ക​ക്കാ​ട് ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് അ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.
981.77 മീ​റ്റ​റി​ൽ ജ​ല​നി​ര​പ്പ് എ​ത്തി​യ​തോ​ടെ ഞാ​യ​റാ​ഴ്ച തു​റ​ന്ന ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ അ​ട​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ഡാ​മു​ക​ളു​ടെ വൃ​ഷ്ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ൽ ക​ന​ത്ത മ​ഴ തു​ട​ർ​ന്നു വ​രു​ന്ന​തി​നാ​ലും പ​ന്പ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.
ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ൽ പ​ന്പാ ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ൾ 982 മീ​റ്റ​റി​ൽ എ​ത്തു​ന്പോ​ൾ അ​ട​യ്ക്കു​ന്ന​ത് മൂ​ലം വ​ള​രെ വേ​ഗം ത​ന്നെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 986.33 മീ​റ്റ​റി​ൽ എ​ത്തും. അ​തി​നെ തു​ട​ർ​ന്ന് പ​ന്പാ ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി വ​ൻ​തോ​തി​ൽ ജ​ലം പ​ന്പാ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടേ​ണ്ടി​വ​രും.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും അ​തൊ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
പ​ന്പാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ജ​ല​സേ​ച​ന വ​കു​പ്പ് തു​ട​ർ​ച്ച​യാ​യി വീ​ക്ഷി​ക്ക​ണ​മെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ​ക്ഷം ജി​ല്ലാ അ​ടി​യ​ന്തി​ര​ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
പ​ന്പാ ന​ദി​യു​ടെ തീ​ര​ത്തു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് മു​ഖേ​ന ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​ക​ണം.
അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ ആ​ളു​ക​ളെ​യും ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ജ​ല​നി​ര​പ്പ് 981.46 മീ​റ്റ​ർ എ​ത്തു​ന്പോ​ൾ ക​ഐ​സ്ഇ​ബി ക​ക്കാ​ട് അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്ക​ണം.
രാ​ത്രി​യി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.
ജ​ല​നി​ര​പ്പ് 983.45 മീ​റ്റ​റാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​റു ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി ജ​ല​നി​ര​പ്പ് 982 മീ​റ്റ​റി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​ണ് കെ​എ​സ്ഇ​ബി ക​ക്കാ​ട് അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.

പന്പയുടെ തീരത്ത് വെ​ള്ളം ഇ​റ​ങ്ങി, ആ​ശ​ങ്ക ഒ​ഴി​വാ​യി

കോ​ഴ​ഞ്ചേ​രി: ആ​ശ​ങ്ക​ക​ളും ഭീ​തി​യും ഒ​ഴി​വാ​യി ജ​ന​ജീ​വി​തം വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​ലാ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും പ​ന്പാ ഡാം ​തു​റ​ന്ന​തി​ന്‍റെ​യും ആ​ശ​ങ്ക​യി​ൽ നി​ന്ന് ഒ​ഴി​വാ​കു​ക​യാ​ണ് ആ​റ​ന്മ​ള, കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി, അ​യി​രൂ​ർ, ആ​റ​ന്മു​ള, കോ​യി​പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​ദീ​തീ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും. എ​ന്നാ​ൽ കാ​ലേ​ക്കൂ​ട്ടി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ൻ​കൂ​ട്ടി ക​ണ്ട് കൊ​ല്ലം വാ​ടി ക​ട​പ്പു​റ​ത്തു നി​ന്ന് എം. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ 30 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ങ്ങി​യ ര​ക്ഷാ​സൈ​ന്യം ന​ദീ​തീ​ര​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ജാ​ഗ​രൂ​ക​രാ​ണ്. 2018ലെ ​പ്ര​ള​യ​ത്തി​ൽ യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളു​മാ​യി ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ ആ​റ·ു​ള​യി​ൽ എ​ത്തി​യ​ത് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ​യാ​ണ് അ​ന്നു ര​ക്ഷി​ക്കാ​നാ​യ​ത്.