പ്ര​ള​യ ഭീ​ഷ​ണി കു​റ​ഞ്ഞു; ജാ​ഗ്ര​ത തു​ട​രു​മെ​ന്ന് മ​ന്ത്രി രാ​ജു
Monday, August 10, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ള​യ ഭീ​ഷ​ണി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത തു​ട​രു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് തി​രു​വ​ല്ല റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല.
മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ് ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രു​മാ​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യും കൂ​ടി ആ​ലോ​ചി​ച്ച ശേ​ഷം കൊ​ല്ല​ത്തു​നി​ന്നും വ​ള്ള​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ എ​ത്തി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു കീ​ഴി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ മു​ൻ​കൂ​ട്ടി ത​ന്നെ മാ​റ്റി പാ​ർ​പ്പി​ച്ച​താ​യി മാ​ത്യു. ടി ​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു. തി​രു​വ​ല്ല താ​ലൂ​ക്കി​ൽ 77 ക്യാ​ന്പു​ക​ളും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ 11 ക്യാ​ന്പു​ക​ളും ഇ​തി​നോ​ട​കം തു​റ​ന്നി​ട്ടു​ണ്ട്. കൊ​ല്ല​ത്തു നി​ന്നും ഇ​തു​വ​രെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ 11 വ​ള​ള​ങ്ങ​ൾ തി​രു​വ​ല്ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ദാ സ​ജ്ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, ത​ഹ​സി​ൽ​ദാ​ർ മി​നി കെ. ​തോ​മ​സ്, ഇ​ൻ​സി​ഡ​ൻ​സ് റെ​സ്പോ​ണ്‍​സ് സി​സ്റ്റം അം​ഗ​ങ്ങ​ൾ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.