127 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 5166 പേ​ര്‍
Monday, August 10, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്കു​ക​ളി​ലെ 127 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1607 കു​ടും​ബ​ങ്ങ​ളി​ലെ 5166 പേ​ര്‍ ക​ഴി​യു​ന്നു. ഇ​തി​ല്‍ 2087 പു​രു​ഷ​ന്‍​മാ​രും 2232 സ്ത്രീ​ക​ളും 847 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. മാ​റ്റി പാ​ര്‍​പ്പി​ച്ച​തി​ല്‍ കോ​വി​ഡ് 19 മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ആ​റു പേ​രും ഉ​ള്‍​പ്പെ​ടും. മാ​റ്റി പാ​ര്‍​പ്പി​ച്ച​വ​രി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 405 പേ​രാ​ണു​ള്ള​ത്.
മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 10 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 68 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 235 പേ​രെ​യാ​ണ് മാ​റ്റി​താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 107 പു​രു​ഷ​ന്‍​മാ​രും 85 സ്ത്രീ​ക​ളും 43 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 34 പേ​രെ​യാ​ണ് മാ​റ്റി​താ​മ​സി​പ്പി​ച്ച​ത്.
തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 84 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1104 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 3628 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 1501 പു​രു​ഷ​ന്‍​മാ​രും 1587 സ്ത്രീ​ക​ളും 540 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 206 പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 20 ക്യാ​മ്പു​ക​ളി​ലാ​യി 229 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 710 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 269 പു​രു​ഷ​ന്‍​മാ​രും 300 സ്ത്രീ​ക​ളും 141 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ മാ​റ്റി​പാ​ര്‍​പ്പി​ച്ച​വ​രി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 83 പേ​രും ഉ​ണ്ട്. കോ​വി​ഡ് 19 മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ആ​റു പേ​രെ​യും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി.
റാ​ന്നി താ​ലൂ​ക്കി​ല്‍ നാ​ല് ക്യാ​മ്പു​ക​ളി​ലാ​യി 81 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 227 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 75 പു​രു​ഷ​ന്‍​മാ​രും 101 സ്ത്രീ​ക​ളും 51 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. റാ​ന്നി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 13 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.
അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ നാ​ലു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 32 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 99 പേ​രെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 37 പു​രു​ഷ​ന്‍​മാ​രും 46 സ്ത്രീ​ക​ളും 16 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 14 പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.
കോ​ന്നി താ​ലൂ​ക്കി​ല്‍ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 93 കു​ടും​ബ​ങ്ങ​ളി​ല്‍​പെ​ട്ട 267 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 98 പു​രു​ഷ​ന്‍​മാ​രും 113 സ്ത്രീ​ക​ളും 56 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. കോ​ന്നി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 55 പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.