മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടു കാ​ട്ടു​ന്ന​ത് അ​നാ​ദ​ര​വ് : ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ
Sunday, August 9, 2020 9:52 PM IST
ചി​റ്റാ​ർ: കു​ട​പ്പ​ന​യി​ലെ യു​വ​ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നാ​ദ​ര​വാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ. പി.​പി മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​ന്പി​ൽ ന​ട​ന്നു​വ​രു​ന്ന ആ​റാം ദി​വ​സ​ത്തെ റി​ലേ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ര​ണ​ങ്ങ​ളോ​ടു ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഏ​ക്കാ​ല​വും നീ​തി പു​ല​ർ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നു വി​പ​രീ​ത​മാ​യ സ​മീ​പ​ന​ങ്ങ​ളാ​ണ് പി.​പി മ​ത്താ​യി​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ല​യാ​ളി​ക​ളാ​യ വ​ന​പാ​ല​ക​രെ സം​ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സും വ​നം​വ​കു​പ്പും ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ഐ​എ​ൻ​ടി​യു​സി കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഷം​സു​ദീ​ൻ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ തോ​മ​സ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ഗോ​പി, തോ​ട്ടു​വാ മു​ര​ളി, ഹ​രി​കു​മാ​ർ പൂ​തം​ങ്ക​ര, എ.​ഡി. ജോ​ൺ, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു ച​ക്കാ​ല​യി​ൽ, മോ​ഹ​ൻ​കു​മാ​ർ കോ​ന്നി, ത​ണ്ണി​ത്തോ​ട് മാ​ത്യൂ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ വെ​ള്ള​ത്ത​റ, സ​ലിം പി. ​ചാ​ക്കോ, സി. ​എം. മോ​ന​ച്ച​ൻ, എം.​ആ​ർ. ശ്രീ​ധ​ര​ൻ, എ. ​ബ​ഷീ​ർ, സ​ലീ​നാ ഷം​സു​ദീ​ൻ, പി.​ഡി. ഷി​ബു, ബി​ജി മോ​ന​ച്ച​ൻ, ഷി​നു മാ​ത്യു, ജോ​യ​ൽ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി.​പി. മ​ത്താ​യി​യു​ടെ ഭ​വ​ന​ത്തി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.
ഇ​ന്ന് അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യാ​ഗ്ര​ഹം രാ​വി​ലെ പ​ത്തി​ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​ണ് സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​രീ​യ്ക്ക​ക്കാ​വി​ല്‍ ഇ​ന്നു മു​ത​ല്‍ ദുഃ​ഖാ​ച​ര​ണ പ​ര​മ്പ​ര

ചി​റ്റാ​ര്‍: കു​ട​പ്പ​ന​യി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കേ​സി​ലെ ദു​രൂ​ഹ​ത​ക​ള്‍ നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ട്ട​ച്ചി​റ കു​ട​പ്പ​ന ദേ​ശ​സ​മി​തി ഇ​ന്നു മു​ത​ല്‍ അ​രീ​യ്ക്ക​ക്കാ​വി​ല്‍ മ​ത്താ​യി​യു​ടെ വീ​ടി​നു സ​മീ​പം അ​നി​ശ്ചി​ത​കാ​ല ദുഃ​ഖാ​ച​ര​ണ പ​ര​മ്പ​ര ആ​രം​ഭി​ക്കും.
മ​ത്താ​യു​ടെ കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നും നാ​ടി​ന്റെ ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു​മാ​ണ് പ​ര​മ്പ​ര​യെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.