വ​ന​പാ​ല​ക​രെ ര​ക്ഷി​ക്കാ​ന്‍ വ​കു​പ്പു​തല ഗൂ​ഢാ​ലോ​ച​ന: രാ​ഷ്ട്രീ​യ കി​സാ​ന്‍​മ​ഹാ​സം​ഘ്
Sunday, August 9, 2020 9:47 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ലെ ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ര​ക്ഷി​ക്കു​വാ​ന്‍ വ​നം റ​വ​ന്യു, കൃ​ഷി വ​കു​പ്പു​ക​ള്‍ സം​ഘ​ടി​ത​മാ​യി ശ്ര​മി​ക്കു​ന്ന​താ​ യി രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ്.
വ​ന​പാ​ല​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​വേ​ദി​യാ​യ രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഇ​ന്നു​മു​ത​ല്‍ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റി​യ​ന്‍ പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ 36ല്‍ ​പ​രം ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ പ​ങ്കു​ചേ​രും.
സം​സ്ഥാ​ന​ത​ല പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍​ക്ക് രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് ദേ​ശീ​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി.​ബി​ജു, സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി ​വി അ​ഗ​സ്റ്റി​ന്‍, ഡി​ജോ കാ​പ്പ​ന്‍, പി.​റ്റി. ജോ​ണ്‍, ഫാ.​ജോ​സ് കാ​വ​നാ​ടി, അ​ഡ്വ. പി.​പി ജോ​സ​ഫ് മു​ത​ലാം​തോ​ട് മ​ണി, ജ​ന്ന​റ്റ് മാ​ത്യു, പ്ര​ഫ.​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ല്‍, ക​ള്ളി​യ​ത്ത് അ​ബ്ദു​ള്‍ സ​ത്താ​ര്‍ ഹാ​ജി, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​ക​ട, യു.​ഫ​ല്‍​ഗു​ണ​ന്‍, ജോ​ണ്‍ ജോ​സ​ഫ്, വി​ള​യോ​ടി വേ​ണു​ഗോ​പാ​ല്‍, സു​രേ​ഷ് കു​മാ​ര്‍ ഓ​ടാ​പ​ന്തി​യി​ല്‍, ബേ​ബി സ​ഖ​റി​യാ​സ്, കെ.​ജീ​വാ​ന​ന്ദ​ന്‍, ജോ​യി നി​ല​മ്പൂ​ര്‍, ഷ​ബീ​ര്‍ റ്റി.​കൊ​ണ്ടോ​ട്ടി, ഗോ​വി​ന്ദ ഭ​ട്ട് കാ​സ​ര്‍​ഗോ​ഡ്, രാ​ജു സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ബി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു.