ജി​ല്ല​യി​ല്‍ 5.64 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശം
Sunday, August 9, 2020 9:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ വ്യാ​പ​ക കൃ​ഷി നാ​ശം. ഇ​തു​വ​രെ കൃ​ഷി നാ​ശം മൂ​ലം 5,64,89000 രൂ​പ​യു​ടെ പ്രാ​ഥ​മി​ക ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ല മാ​ത്യു അ​റി​യി​ച്ചു.
160.01 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് കൃ​ഷി ന​ശി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ 3845 ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്. റ​ബ​ര്‍, വാ​ഴ, തെ​ങ്ങ്, നെ​ല്ല്, പ​ച്ച​ക്ക​റി, കു​രു​മു​ള​ക്, കി​ഴ​ങ്ങു വ​ര്‍​ഗ​ങ്ങ​ള്‍, വെ​റ്റി​ല​ക്കൊ​ടി, മ​ര​ച്ചീ​നി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, കൊ​ക്കോ, ക​രി​മ്പ്, ജാ​തി എ​ന്നീ വി​ള​ക​ളാ​ണ് ന​ശി​ച്ചി​ട്ടു​ള്ള​ത്.
പ​ന്ത​ളം, തോ​ന്ന​ല്ലൂ​ര്‍, ആ​റ​ന്മു​ള, കു​ള​ന​ട, മെ​ഴു​വേ​ലി, തു​മ്പ​മ​ണ്‍, തെ​ക്കേ​ക്ക​ര, മ​ല്ല​പ്പു​ഴ​ശേ​രി, ചെ​റു​കോ​ല്‍, കോ​യി​പ്രം, പു​റ​മ​റ്റം, നി​ര​ണം, മ​ല്ല​പ്പ​ള്ളി, കോ​ട്ടാ​ങ്ങ​ല്‍, ക​ല്ലൂ​പ്പാ​റ, കു​ന്ന​ന്താ​നം, ഏ​നാ​ദി​മം​ഗ​ലം, കൊ​ടു​മ​ണ്‍, കോ​ന്നി, മൈ​ല​പ്ര, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, റാ​ന്നി അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, തോ​ട്ട​മ​ണ്‍, പെ​രി​ങ്ങ​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് കൃ​ഷി​നാ​ശം സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തു മൂ​ലം വി​ള​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കൃ​ഷി വ​കു​പ്പി​ന്‍റെ പ​ന്ത​ളം, പു​ല്ലാ​ട്, ഫാ​മു​ക​ളി​ലെ കൃ​ഷി​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കൃ​ഷി നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള ക​ര്‍​ഷ​ക​ര്‍ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​നി​ല്‍ ഉ​ട​ന്‍ ത​ന്നെ അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.