മ​ണ്ണി​ടി​ഞ്ഞു; പ​മ്പ റൂ​ട്ടി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി
Saturday, August 8, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: പ​മ്പ, മൂ​ഴി​യാ​ര്‍ പാ​ത​ക​ളി​ല്‍ മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​തം മു​ട​ങ്ങി. ചാ​ല​ക്ക​യ​ത്തി​നു സ​മീ​പ​മാ​ണ് പ​മ്പ റൂ​ട്ടി​ല്‍ മ​ണ്ണി​ടി​ഞ്ഞ​ത്.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഇ​ട​പെ​ട്ട് മ​ണ്ണ് നീ​ക്കം ചെ​യ്തു ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ച്ചു. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യ്‌​ക്കെ​ത്തി​യ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ​രു​ടെ വാ​ഹ​നം ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ത​ന്ത്രി ന​ട​ന്ന് റോ​ഡി​ന്റെ മ​റു​ഭാ​ഗ​ത്തെ​ത്തി മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്കാ​ണ് പ​മ്പ​യി​ലേ​ക്ക് പോ​യ​ത്.
മൂ​ഴി​യാ​ര്‍ - ക​ക്കി റൂ​ട്ടി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു​ണ്ടാ​യ​ത്. ഗ​വി പാ​ത​യി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​മാ​ണ് മു​ട​ങ്ങി​യ​ത്. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച് നി​രീ​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ മ​ണ്ണ് മാ​റ്റാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ഴി​യാ​റി​ല്‍ നി​ന്ന് എ​ട്ടു​കി​ലോ​മീ​റ്റ​റ​ക​ലെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​ര്‍ സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു.