അ​പ​ക​ട​നി​ല​യും ക​ട​ന്ന് മ​ണി​മ​ല​യാ​ര്‍, തീ​ര​ങ്ങ​ളി​ല്‍ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷം
Saturday, August 8, 2020 10:34 PM IST
മ​ല്ല​പ്പ​ള്ളി: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി നി​റ​ഞ്ഞൊ​ഴു​കു​ന്ന മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ലേ​ക്ക് കു​തി​ച്ചു​ക​യ​റി.
ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ പ്ര​ള​യ​കാ​ല​ത്തു​ണ്ടാ​യ​തി​ലും അ​ധി​ക ജ​ല​നി​ര​പ്പാ​ണ് മ​ണി​മ​ല​യാ​റ്റി​ലു​ണ്ടാ​യ​ത്. കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ ന​ദി​യു​ടെ ക​ല്ലൂ​പ്പാ​റ ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​ട്ടു​ള്ള മാ​പി​നി​യി​ല്‍ ന​ദി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ജ​ല​നി​ര​പ്പ് 8.79 മീ​റ്റ​റാ​ണ്. മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ആ​റു മീ​റ്റ​റി​നു മു​ക​ളി​ലേ​ക്ക് അ​പ​ക​ട​നി​ല​യാ​യി ക​ണ​ക്കാ​ക്കു​ന്നു.

കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യാ​ണ് മ​ണി​മ​ല​യാ​റ്റി​ലെ കു​ത്തൊ​ഴു​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്. ന​ദി ക​ട​ന്നു​വ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ട്ടാ​ങ്ങ​ല്‍ മു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടു​ദി​വ​സ​മാ​യി വെ​ള്ള​ത്തി​നി​ട​യി​ലാ​ണ്. മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്ത് മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും വെ​ള്ളം സാ​വ​ധാ​ന​മാ​ണ് ഇ​റ​ങ്ങു​ന്ന​ത്. കോ​ട്ടാ​ങ്ങ​ലി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.
മ​ല്ല​പ്പ​ള്ളി​യി​ലെ വി​വി​ധ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. ആ​നി​ക്കാ​ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കെ​ടു​തി​ക​ള്‍ തു​ട​രു​ന്നു.

മ​ല്ല​പ്പ​ള്ളി​യി​ലെ തി​രു​മാ​ലി​ട ക്ഷേ​ത്രം, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ്, ചെ​ങ്ങ​രൂ​ര്‍​ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മ​ല്ല​പ്പ​ള്ളി​യി​ലെ നി​ര​വ​ധി ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. മ​ല്ല​പ്പ​ള്ളി- കോ​ട്ട​യം റോ​ഡി​ലും, മ​ല്ല​പ്പ​ള്ളി -കോ​ഴ​ഞ്ചേ​രി റോ​ഡി​ലും, ആ​നി​ക്കാ​ട് റോ​ഡി​ലും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല്ല​പ്പ​ള്ളി - കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.

ക​ല്ലൂ​പ്പാ​റ​യി​ലും ന​ദി ക​ര​ക​വി​ഞ്ഞു. പു​തു​ശേ​രി, ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്ക് ഇ​ത്ത​വ​ണ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

വെ​ണ്ണി​ക്കു​ളം കോ​മ​ളം പാ​ലം ക​വി​ഞ്ഞാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്‌​നി​ക് ജം​ഗ്ഷ​നി​ല​ട​ക്കം റോ​ഡി​ലും വെ​ള്ളം ക​യ​റി. പു​റ​മ​റ്റം, ക​വു​ങ്ങും​പ്ര​യാ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. വെ​ണ്ണി​ക്കു​ളം - പു​റ​മ​റ്റം റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​ര​വി​പേ​രൂ​രി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​ര​വി​പേ​രൂ​ര്‍, നെ​ല്ലാ​ട്, പൂ​വ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. തി​രു​വ​ല്ല റൂ​ട്ടി​ലും പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. കു​റ്റൂ​രി​ലും ന​ദി ക​ര​ക​വി​ഞ്ഞ് നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. റോ​ഡു​ക​ളി​ലേ​ക്കും വെ​ള്ള​മെ​ത്തി. കു​റ്റൂ​ര്‍ - ന​ന്നൂ​ര്‍ റോ​ഡി​ല​ട​ക്കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.