ക്ല​സ്റ്റ​റു​ക​ള്‍​ക്ക് പു​റ​ത്തെ സ​മ്പ​ര്‍​ക്ക വ്യാ​പ​നം 14 പേ​രി​ല്‍
Saturday, August 8, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ രൂ​പം കൊ​ണ്ടി​ട്ടു​ള്ള വി​വി​ധ ക്ല​സ്റ്റ​റു​ക​ള്‍​ക്ക് പു​റ​ത്തേ​ക്ക് 14 പേ​രി​ല്‍ കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഒ​മ്പ​ത് പേ​രു​ടെ​യും സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

കു​ന്ന​ന്താ​ന​ത്ത് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 37 കാ​ര​ന്റെ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. ഇ​ദ്ദേ​ഹം പെ​യി​ന്റെ ഷോ​പ്പ് ന​ട​ത്തു​ന്ന​യാ​ളാ​ണ്. തി​രു​മൂ​ല​പു​രം സ്വ​ദേ​ശി (70), വെ​ച്ചൂ​ച്ചി​റ മ​ണ്ണ​ടി​ശാ​ല സ്വ​ദേ​ശി​നി​യാ​യ ഗ​ര്‍​ഭി​ണി (28), ക​ട​മ്പ​നാ​ട് മ​ണ്ണ​ടി സ്വ​ദേ​ശി​യാ​യ റേ​ഷ​ന്‍ വ്യാ​പാ​രി, ക​ല്ലൂ​പ്പാ​റ തു​രു​ത്തി​ക്കാ​ട് സ്വ​ദേ​ശി​യാ​യ മേ​സ്തി​രി പ​ണി​ക്കാ​ര​ന്‍, അ​ടൂ​ര്‍ സ്വ​ദേ​ശി (31), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (28), കു​മ്പ​ഴ എ​സ്റ്റേ​റ്റി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി (33), പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി (29) എ​ന്നി​വ​രാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ രോ​ഗ​ബാ​ധി​ത​രാ​യി​രി​ക്കു​ന്ന​ത്.

ഇ​വ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​മ്പ​ഴ എ​സ്റ്റേ​റ്റ്് ജീ​വ​ന​ക്കാ​ര​ന്റെ ഭാ​ര്യ​യ്ക്കും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ് മ​ണ്ണ​ടി സ്വ​ദേ​ശി​നി (33), സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ (29), നൂ​റോ​മ്മാ​വ് സ്വ​ദേ​ശി (50), നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​നാ​യ ആ​ളു​ടെ ഭാ​ര്യ പ്ര​മാ​ടം സ്വ​ദേ​ശി​നി (54) എ​ന്നി​വ​രും ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ചു.