എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും ജി​ല്ല​യി​ല്‍, ക്യാ​മ്പ് റാ​ന്നി​യി​ല്‍
Saturday, August 8, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടു​ന്ന​തി​ന്റ ഭാ​ഗ​മാ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും (എ​ന്‍​ഡി​ആ​ര്‍​എ​ഫ്) പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ത്തി. ഒ​രു ഓ​ഫീ​സ​റും 22 അം​ഗ​ങ്ങ​ളും മൂ​ന്നു ബോ​ട്ടും അ​ട​ങ്ങു​ന്ന ടീം ​റാ​ന്നി​യി​ലാ​ണ് ക്യാ​മ്പ് ചെ​യ്യു​ന്ന​ത്.

അ​ട​വി​യി​ല്‍ നി​ന്നും എ​ട്ട് കു​ട്ട​വ​ഞ്ചി​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി റാ​ന്നി​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. റാ​ന്നി​യി​ല്‍ ര​ണ്ട് പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഇ​ന്ധ​നം ശേ​ഖ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ന​ദി​ക​ളി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്ക് ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലും ഇ​ന്ന് ന്യൂ​ന​മ​ര്‍​ദ്ദം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് ഉ​ള്ള​തി​നാ​ലും ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ പ​റ​ഞ്ഞു.