ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് 19,129 കേ​സു​ക​ള്‍, 19,900 അ​റ​സ്റ്റ്; 14,323 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Thursday, August 6, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ അ​ഞ്ചു മാ​സം തി​ക​യു​മ്പോ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വി​ഷ്‌​ക​രി​ക്ക​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ആ​രോ​ഗ്യ​വ​കു​പ്പി​നു​മൊ​പ്പം ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ക്ഷീ​ണ​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.
ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ല്‍ 19,129 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 19,900 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 14,323 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
കോ​വി​ഡ് ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​മെ​ന്നും ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന​നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും പോ​ലീ​സു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും കോ​വി​ഡ് പോ​സി​റ്റീ​വാ​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ചി​കി​ത്സ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.