യുവകർഷകന്‍റെ മരണം: അറസ്റ്റ് വൈകിയാൽ സത്യഗ്രഹം പി.സി. ജോർജ്
Thursday, August 6, 2020 9:57 PM IST
കോ​​ട്ട​​യം: വ​​നം​​വ​​കു​​പ്പി​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്കെ ക​​ർ​​ഷ​​ക​​ൻ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ കു​​റ്റ​​ക്കാ​​ർ​​ക്കെ​​തി​​രെ 48 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച് അ​​റ​​സ്റ്റ് ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ മ​​ത്താ​​യി​​യു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടൊ​​പ്പം പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പോ​​ലീ​​സ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ സ​​ത്യ​​ഗ്ര​​ഹം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ.
മ​​ത്താ​​യി കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു 10 ദി​​വ​​സം പി​​ന്നി​​ട്ടി​​ട്ടും പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ പോ​​ലീ​​സ് മ​​ടി​​ക്കു​​ക​​യാ​​ണ്. അ​​റ​​സ്റ്റ് വൈ​​കി​​പ്പി​​ക്കു​​ന്ന​​ത് ക​​ർ​​ഷ​​ക​​സ​​മൂ​​ഹ​​ത്തോ​​ടും മ​​രി​​ച്ച വ്യ​​ക്തി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തോ​​ടും കാ​​ണി​​ക്കു​​ന്ന അ​​നാ​​ദ​​ര​​വാ​​യി​​ട്ടു മാ​​ത്ര​​മേ കാ​​ണാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളു​​വെ​​ന്നും പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു.