‌പ്ല​സ് വ​ണ്‍ സ്പോ​ർ​ട്സ് ക്വാ​ട്ടാ പ്ര​വേ​ശ​നം ‌
Thursday, August 6, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ല​സ് വ​ണ്‍ സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ച്ചു തു​ട​ങ്ങി.‌
സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​നു​ള്ള വെ​ബ്സൈ​റ്റി​ൽ ജ​ന​റ​ൽ ര​ജി​സ്ട്രേ​ഷ​നും അ​തോ​ടൊ​പ്പം കാ​യി​ക​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ്പോ​ർ​ട്സ് ക്വാ​ട്ടാ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്ത​ണം.
ഇ​ത്ത​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പ്രി​ന്‍റൗ​ട്ടും കാ​യി​ക​മി​ക​വ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും സ്കാ​ൻ ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ന്തം ഇ ​മെ​യി​ൽ ഐ​ഡി​യി​ൽ നി​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ മെ​യി​ലി​ലേ​ക്ക് [email protected] അ​യ​യ്ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ​രി​ശോ​ധി​ച്ച് സ്കോ​ർ കാ​ർ​ഡ് നി​ശ്ച​യി​ക്കും. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കും. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സൈ​റ്റി​ലൂ​ടെ സ്കൂ​ൾ ഓ​പ്ഷ​ൻ ന​ൽ​ക​ണം. 2018 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ കാ​യി​ക മി​ക​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. 18നു ​മു​ന്പാ​യാ​ണ് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ​ക്ക് 9446425520, 9447697897, 9495362016 ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ‌

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന സ​ഹാ​യ​കേ​ന്ദ്രം

കു​ന്പ​ഴ: എം​പി​വി​എ​ച്ച്എ​സ്എ​സി​ൽ പ്ല​സ് വ​ണ്‍, വി​എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, അ​ഗ്രി​ക്ക​ൾ​ച്ച​ർ കം​പ്യൂ​ട്ടൂ​ർ അ​ക്കൗ​ണ്ടിം​ഗ്, ടൂ​റി​സം കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ടെ​ലി​ഫോ​ണി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ട്. പ്ല​സ്ടു പ​ഠ​ന​ത്തോ​ടൊ​പ്പം ദേ​ശീ​യാം​ഗീ​കാ​രു​മു​ള്ള നൈ​പു​ണ്യ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. ഫോ​ണ്‍: 9447059620.