നി​ര​ണ​ത്തും ക​ട​പ്ര​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം
Thursday, August 6, 2020 9:54 PM IST
തി​രു​വ​ല്ല: ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ര​ണ​ത്തും ക​ട​പ്ര മാ​ന്നാ​റി​ലും പ​രു​മ​ല​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം.

നി​ര​ണ​ത്ത് 11 വീ​ടു​ക​ളും ക​ട​പ്ര​യി​ൽ എ​ട്ടു വീ​ടു​ക​ളും ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടു കൂ​ടി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്.നാ​ല് വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​രം വീ​ണു. വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് ത​ല​യി​ൽ വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കും പോ​സ്റ്റു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​ണം മു​ക്കു​ങ്ക​ൽ വീ​ട്ടി​ൽ ഷി​ബു​വി​ന് ഓ​ട് ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റു.

ഇ​യാ​ളെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം ഇ​രു​വെ​ള്ളി​പ്പ​റ പാ​ണ്ടി​ശേ​രി​ൽ വ​ർ​ഗീ​സ് പി. ​സ്ക്ക​റി​യ​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​രു​മ​ല തി​ക്ക​പ്പു​ഴ ഗി​ൽ​ഗാ​ൽ വീ​ട്ടി​ൽ ബൈ​ജു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തേ​ക്ക് മ​രം വീ​ണ് മേ​ൽ​ക്കു​ര​യ്ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. നി​ര​ണം മു​ണ്ട​നാ​രി മ​ട മു​റ്റ​ത്ത് പ്ര​സാ​ദ് ജോ​ണി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തേ​ക്ക് മ​രം വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ക​ട​പ്ര ചി​റ​യി​ൽ വീ​ട്ടി​ൽ സി. ​സി. വ​ർ​ഗീ​സി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കാ​ലി​ത്തൊ​ഴു​ത്തി​ന് മു​ക​ളി​ൽ മ​രം വീ​ണ് തൊ​ഴു​ത്ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​മ്പ​തോ​ളം ഗ്രോ ​ബാ​ഗു​ക​ളും ന​ശി​ച്ചു.

കാ​വും​ഭാ​ഗം തി​ട്ട​പ്പ​ള്ളി റോ​ഡി​ലേ​ക്ക് സ​മീ​പ​പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന മ​രം മ​റി​ഞ്ഞു വീ​ണു. പ​രു​മ​ല - പ​ന​യ​ന്നാ​ർ കാ​വ് ക്ഷേ​ത്രം റോ​ഡി​ലേ​ക്ക് തേ​ക്ക് മ​രം വീ​ണ് വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടി. തി​ക്ക​പ്പു​ഴ - ഹെ​ൽ​ത്ത് സെ​ന്‍റ​ർ റോ​ഡി​ലേ​ക്ക് തേ​ക്ക് മ​രം വീ​ണ് വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണു. തി​രു​വ​ല്ല​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി. പ​ല ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്.

റോ​ഡു​ക​ൾ​ക്ക് കു​റു​കെ മ​ര​ങ്ങ​ൾ വീ​ണ​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി.