ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം; വെ​ബി​നാ​ര്‍ ന​ട​ത്തി
Thursday, August 6, 2020 9:54 PM IST
തി​രു​മൂ​ല​പു​രം: ല​ഹ​രി​യു​ടെ സൗ​ഹൃ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പു​തു​ത​ല​മു​റ സ്വ​ന്തം ക​ഴി​വി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച് മു​ന്നേ​റ​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ജി. ​പ്ര​ദീ​പ്. തി​രു​വ​ല്ല ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ് കു​ട്ടി​ക​ളു​ടെ വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​രി​ന്‍റെ വി​മു​ക്തി-​ല​ഹ​രി വ​ര്‍​ജ​ന മി​ഷ​ന്‍ അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ജ​യാ മാ​ത്യൂ​സ്, സ്കൗ​ട്ട് മാ​സ്റ്റ​ര്‍ ഗ്ലോ​രി ജോ​സ​ഫ്, ഹെ​ഡ് ക്യാ​പ്റ്റ​ന്‍ അ​നു എ. ​സാ​മു​വേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഒ​ഴി​വ്

വെ​ണ്ണി​ക്കു​ളം: എ​വി​ജി​എം സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്നാം ക്ലാ​സോ​ടെ​യു​ള്ള ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡേ​റ്റ​യും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും സ​ഹി​തം 12ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്പ് [email protected] gmail.com എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം.