37 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്, 46 പേ​ർ​ക്കു രോ​ഗ​മു​ക്തി ‌
Wednesday, August 5, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 37 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 25 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. എ​ട്ടു പേ​ർ വി​ദേ​ശ​ത്തു നി​ന്ന് വ​ന്ന​വ​രും, നാ​ലു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രു​മാ​ണ്. ‌
1660 പേ​ർ​ക്ക് ഇ​തേ​വ​രെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 762 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​മാ​ണ്. ഇ​ന്ന​ലെ 46 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ 1234 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. 424 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 414 പേ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യു​ണ്ട്. 10 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ്.‌
വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ: വ​യ്യാ​റ്റു​പു​ഴ സ്വ​ദേ​ശി (ഇ​റാ​ക്കി, 25), വ​യ്യാ​റ്റു​പു​ഴ സ്വ​ദേ​ശി (ഇ​റാ​ക്കി, 33), റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (ഖ​ത്ത​ർ, 26), ചൂ​ര​ക്കോ​ട് സ്വ​ദേ​ശി (സൗ​ദി, 32), മു​ട്ട​ത്തു​കോ​ണം സ്വ​ദേ​ശി (കു​വൈ​റ്റ്,46), പ​രു​മ​ല സ്വ​ദേ​ശി (ദു​ബാ​യ്, 30), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (ആ​ഫ്രി​ക്ക, 55), ഏ​ഴം​കു​ളം സ്വ​ദേ​ശി (ഖ​ത്ത​ർ, 47).‌
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​ർ - പ്ര​ക്കാ​നം സ്വ​ദേ​ശി (മ​ഹാ​രാ​ഷ്ട്ര, 45), കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി (ത​മി​ഴ്നാ​ട്, 62), മ​ക​ൾ (32), ചെ​റു​മ​ക​ൾ (ര​ണ്ട്). ‌