‌ക​ല്ലി​ശേ​രി ബ​ന്ധ​ത്തി​ലും ജി​ല്ല​യി​ൽ രോ​ഗി​ക​ൾ ‌
Wednesday, August 5, 2020 10:05 PM IST
‌‌ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വൈ​ദി​ക​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തു​രു​ത്തി​ക്കാ​ട്, റാ​ന്നി - അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ വൈ​ദി​ക​ർ​ക്കും അ​ങ്ങാ​ടി​യി​ൽ മ​റ്റൊ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.‌നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​നാ​യ ആ​ളു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​യാ​യ ഒ​രു വോ​ള​ണ്ടി​യ​റും ഇ​ന്ന​ലെ പോ​സി​റ്റാ​വാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച റെ​ഡ്ക്രോ​സ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ പെ​രി​ങ്ങ​ര സ്വ​ദേ​ശി (43)യും ​രോ​ഗ​ബാ​ധി​ത​നാ​യി.
റാ​ന്നി കോ​ട​തി​യി​ലെ ക്ലാ​ർ​ക്കി​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ൽ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (47) ടൈ​ൽ ജോ​ലി​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ കു​റ്റ​പ്പു​ഴ​യി​ൽ ഒ​രു ചാ​യ​ക്ക​ട​ക്കാ​ര​ൻ, കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി (31) എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ‌