ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണം
Wednesday, August 5, 2020 10:05 PM IST
മ​ല്ല​പ്പ​ള്ളി: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഇ​പ്പോ​ൾ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ​ട്ടി​ക​ജാ​തി,വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഭാ​ര​ത വേ​ല​ൻ മ​ഹാ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പോ​കാ​ൻ യാ​ത്രാ​ക്ലേ​ശ​മു​ള്ള​തി​നാ​ലും നി​ർ​ധ​ന​രാ​യ പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​കം ചെ​ല​വ​ഴി​ച്ചാ​ൽ മാ​ത്ര​മേ ഇ​ങ്ങോ​ട്ട് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ധു പു​ന്നാ​ത്തി​ൽ, ര​ക്ഷാ​ധി​കാ​രി എം. ​എ​ൻ. വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, സി.​കെ. ചെ​ല്ല​പ്പ​ൻ, വ​നി​താ സെ​ക്ര​ട്ട​റി ശോ​ഭ​ന സ​ന്തോ​ഷ്, അ​നി​ല പ്ര​സം​ഗി​ച്ചു.

സീ​റ്റ് ഒ​ഴി​വ്

ആ​റ​ന്മു​ള: ആ​റ​ന്മു​ള സ​ഹ​ക​ര​ണ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ൽ കം​പ്യൂ​ട്ട​ർ, സി​വി​ൽ ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. പ്ല​സ്ടു സ​യ​ൻ​സി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കു​ള്ള​വ​ർ​ക്ക് കോ​ള​ജ് വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. കീം ​യോ​ഗ്യ​ത നി​ർ​ബ​ന്ധ​മ​ല്ല. 9447290841, 9496398131. www.cearanmula.ac.in