സു​ബ​ലാ പാ​ര്‍​ക്ക് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്നു
Wednesday, August 5, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: സു​ബ​ലാ പാ​ര്‍​ക്കി​ന്‍റെ മു​ട​ങ്ങി​പ്പോ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്നു. മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ആ​രം​ഭി​ച്ച ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​ത്ത സു​ബ​ലാ പാ​ര്‍​ക്ക് നി​ര്‍​മാ​ണം ആ​റ് മാ​സ​ത്തി​നു​ള​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ര്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​യി. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ സു​ബ​ലാ പാ​ര്‍​ക്കി​ന് പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. നേ​ര​ത്തെ എ​സ് സി ​കോ​ർ​പ​സ് ഫ​ണ്ടി​ല്‍ നി​ന്നാ​ണ് ഇ​തി​ന് തു​ക അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ബ​ജ​റ്റി​ല്‍ തു​ക അ​നു​വ​ദി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തു​വ​രെ കോ​ണ്‍​ട്രാ​ക്ട​ര്‍​ക്ക് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന തു​ക ന​ൽ​കി​യി​ട്ടു​ണ്ട്.

ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. ബീ​ന, ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ സ​ന​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള​ള​വ​രു​ടെ യോ​ഗ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി.

വ​രു​ന്ന ആ​ഴ്ച ത​ന്നെ ഇ​തി​ന്‍റെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. പ​ട്ടി​ക​ജാ​തി വ​നി​ത​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് സു​ബ​ലാ ടൂ​റി​സം പ​ദ്ധ​തി. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന​തി​നു​ള്ള വി​നോ​ദ പാ​ര്‍​ക്ക് കൂ​ടി​യാ​യാ​ണ് സു​ബ​ല പാ​ര്‍​ക്കി​നെ വി​ക​സി​പ്പി​ക്കു​ന്ന​ത്. ബോ​ട്ടിം​ഗ് സൗ​ക​ര്യം ഉ​ള്‍​പ്പ​ടെ​യു​ണ്ട്.