പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത് മാ​ർ​ക്ക​റ്റി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മെ​ന്ന് എ​ൽ​ഡി​എ​ഫ് ‌
Wednesday, August 5, 2020 10:03 PM IST
‌കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ലെ പു​തി​യ സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര്‍​ക്ക​റ്റി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് എ​ൽ​ഡി​എ​ഫ്. പൊ​ളി​ച്ചു​നീ​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള ഭാ​ഗം ഉ​ള്‍​പ്പെ​ടു​ത്തി കോ​ഴ​ഞ്ചേ​രി ഹൈ​ടെ​ക് മാ​ർ​ക്ക​റ്റാ​യി മാ​റ്റാ​നാ​ണ് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​തി​ന്‍റെ എ​ക്‌​സ്റ്റി​മേ​റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​വാ​നാ​ണ് തീ​രു​മാ​നം. ‌
മാ​ലി​ന്യ സം​സ്‌​ക​ര​ണം ഉ​ള്‍​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യാ​ണ് വീ​ണാ ജോ​ർ​ജ് എം​എ​ല്‍​എ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന വ്യാ​പാ​രി​ക​ളോ​ട് അ​നു​ഭാ​വ നി​ല​പാ​ടാ​ണ് എ​ല്‍​ഡി​എ​ഫി​നു​ള്ള​ത്. വ​സ്തു​ത ഇ​താ​യി​രി​ക്കെ മാ​ര്‍​ക്ക​റ്റി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കും ബ​ദ​ല്‍ സം​വി​ധാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​വ​ശ്യം തി​ക​ച്ചും ബാ​ലി​ശ​മാ​ണ്. 1995 മു​ത​ല്‍ 2005 വ​രെ തു​ട​ര്‍​ച്ച​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ചി​ട്ടു​ള്ള​ത്. ‌
ഈ ​കാ​ല​യ​ള​വി​ലാ​ണ് ഡീ​റ്റ​യി​ല്‍​ഡ് ടൗ​ണ്‍ പ്ലാ​ന്‍ എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​രു​ന്ന​തും സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെ​കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​ത്. അ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം കോ​ണ്‍​ഗ്ര​സും ഇ​തി​നെ​തി​രെ സ​മ​ര രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ഴ​ഞ്ചേ​രി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു ക്ര​യ​വി​ക്ര​യം ഇ​ക്കാ​ല​യ​ള​വി​ൽ ചെ​യ്ത​തു മൂ​ലം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം പ​ഞ്ചാ​യ​ത്തി​ന് വ​രു​ത്തു​ക​യും ചെ​യ്തു. 2005-ല്‍ ​ഭ​ര​ണ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ഭ​ര​ണ സ​മി​തി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന വ​ണ്ടി​പ്പേ​ട്ട​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടേ​തെ​ന്നും എ​ൽ​ഡി​എ​ഫ് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.‌
സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ബാ​ബു കോ​യി​ക്ക​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് പ​ഴ​ഞ്ഞി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​സി​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ജോ​ര്‍​ജ്ജ്, സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​കെ. വി​ജ​യ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍ , ഏ​രി​യ ക​മ്മ​റ്റി​യം​ഗം ബി​ജി​ലി പി . ​ഈ​ശോ, ജ​ന​താ​ദ​ള്‍ - എ​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ പി. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌