സ​മാ​ന്ത​ര​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ്: കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റ് പൊ​ളി​ക്കും ‌
Wednesday, August 5, 2020 10:03 PM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​ക്കു കു​റു​കെ കോ​ഴ​ഞ്ചേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നു​വേ​ണ്ടി നി​ല​വി​ലെ മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നം. മാ​ർ​ക്ക​റ്റ് പൂ​ർ​ണ​മാ​യി പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി.‌

ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്തു. ച​ന്ത പൊ​ളി​ക്കു​ന്ന ജോ​ലി ഈ ​മാ​സം തു​ട​ങ്ങു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ​ക്ക് ര​ണ്ടു ദി​വ​സ​ത്തി​ന​കം നോ​ട്ടീ​സ് ന​ൽ​കും. ഏ​ഴു​ദി​വ​സ​ത്തെ കാ​ലാ​വ​ധി​ക്കു ശേ​ഷം പൊ​ളി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങും. ച​ന്ത നീ​ക്കം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കു നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യ​താ​ണെ​ന്നും വീ​ണ്ടും ന​ൽ​കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ അ​റി​യി​ച്ചു. നി​ല​വി​ലെ മാ​ർ​ക്ക​റ്റി​നു പ​ക​ര​മാ​യി ഹൈ​ടെ​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ വി‌​പ​ണ​ന​കേ​ന്ദ്രം തു​റ​ക്കാ​നും പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.‌

പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് ന​ഷ്ട​മാ​കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ന് പ്ര​തി​വ​ർ​ഷ ലേ​ലം, വാ​ട​ക, നി​ക്ഷേ​പ ഇ​ന​ങ്ങ​ളി​ലാ​യി 50 ല​ക്ഷ​ത്തോ​ളം രൂ​പ പ​ഞ്ചാ​യ​ത്തി​നു ന​ഷ്ട​മാ​കും. മാ​ർ​ക്ക​റ്റ് പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് ഇ​ട​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഭ​ര​ണ​സ​മി​തി​ക്കു​ള്ള​ത്. കോ​ഴ​ഞ്ചേ​രി മാ​ര്‍​ക്ക​റ്റി​ന്‍റെ ഗ​ണ്യ​മാ​യ സ്ഥ​ലം അ​പ്രോ​ച്ച് റോ​ഡി​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന​തോ​ടെ​യാ​ണ് ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​ളി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തു ല​ഭ്യ​മാ​കു​ന്ന സ്ഥ​ല​ത്ത് ഷോ​പ്പിം​ഗ് മാ​ൾ പ​ണി​യാ​നും നീ​ക്ക​മു​ണ്ട്. ‌

പ്രാ​യ​മാ​യ​വ​രും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​രും ഏ​റെ​യെ​ത്തു​ന്ന കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ൽ ര​ണ്ടു​നി​ല​ക​ളി​ലു​ള്ള ഷോ​പ്പിം​ഗ് മാ​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വ​യ​ല്‍ സ്റ്റേ​ഡി​യ​ത്തോ​ടു​ചേ​ര്‍​ന്ന് ഏ​റ്റെ​ടു​ക്കാ​ന്‍ 20 വ​ര്‍​ഷം മു​മ്പ് തീ​രു​മാ​നി​ക്കു​ക​യും 7.5 ല​ക്ഷം രൂ​പ ഇ​തി​നാ​യി അ​ന്ന​ത്തെ സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്ത​താ​ണ്. ഈ ​വ​യ​ല്‍ ഏ​റ്റെ​ടു​ത്ത് സൗ​ക​ര്യ​പ്ര​ദ​മാ​യ പ​ബ്ലി​ക് മാ​ര്‍​ക്ക​റ്റ് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നോ​ടു ചേ​ര്‍​ന്ന് പ​ണി​യാ​ന്‍ താ​ത്പ​ര്യം കാ​ണി​ക്കാ​തെ ഹൈ ​ടെ​ക് വി​ശാ​ല​പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ മു​മ്പി​ല്‍ പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യാ​ണ് കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ചെ​യ്യു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കോ​ഴ​ഞ്ചേ​രി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹൈ​ടെ​ക് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ളി​ല്‍ ഒ​ന്നു​പോ​ലും വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​മി​ല്ല. കോ​ഴ​ഞ്ചേ​രി ച​ന്ത​യി​ലെ മാ​ലി​ന്യം മു​ഴു​വ​ന്‍ പ​മ്പാ​ന​ദി​യി​ലേ​ക്ക് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മാ​ര്‍​ക്ക​റ്റി​ലെ ക​ട​ക​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യെ​ടു​ത്ത തീ​രു​മാ​നം അ​ശാ​സ്ത്രീ​യ​മെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി.‌

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച സ​ബ് ക​മ്മ​റ്റി​യെ നോ​ക്കു​കു​ത്തി​യാ​ക്കി​കൊ​ണ്ടെ​ടു​ത്ത തീ​രു​മാ​നം വ്യാ​പാ​രി​ക​ളു​ടെ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​തി​നു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍​മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. ‌കോ​ഴ​ഞ്ചേ​രി ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​ധ​ര​ന്‍ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​സാ​ദ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍നാ​യ​ര്‍,മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കോ​ള​ത്ത​റ, പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി ആ​ര്‍. നാ​യ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​കെ. സു​നി​ല്‍​കു​മാ​ര്‍, സു​മി​ത ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റ് ഇ​ല്ലാ​താ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ബി​ജെ​പി ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു. വൈസ്പ്രസിഡന്‍റ് രാജേഷ് കോളത്ര അധ്യക്ഷത വഹിച്ചു. ‌