ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ, പു​റ​മ​റ്റ​ത്തെ വാ​ർ​ഡ് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​ർ
Tuesday, August 4, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ട് കോ​വി​ഡ് പോ​സി​റ്റീ​വ് ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​തോ​ടെ പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡ് ലി​മി​റ്റ​ഡ് ക​മ്യൂ​ണി​റ്റി ക്ല​സ​റ്റ​റാ​യി മാ​റ്റി. 69 കാ​ര​നാ​യ ഭി​ക്ഷ​ക്കാ​ര​നും 29 വ​യ​സു​ള്ള യു​വ​തി​ക്കു​മാ​ണ് പു​റ​മ​റ്റ​ത്ത് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
യു​വ​തി കു​ന്പ​നാ​ട്ടെ സ്വ​കാ​ര്യ ദ​ന്ത​ൽ ക്ലീ​നി​ക്കി​ലെ ജീ​വ​ന​ക്കാ​രി കൂ​ടി​യാ​യ​തി​നാ​ൽ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണ്. ഭി​ക്ഷ​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലും നി​ര​വ​ധി​യാ​ളു​ക​ൾ ഉ​ണ്ട്. ര​ണ്ട് കേ​സു​ക​ളും വ്യ​ത്യ​സ്ത ഉ​റ​വി​ട പ​ശ്ചാ​ത്ത​ല​മാ​കാ​മെ​ന്ന നി​ഗ​മ​ന​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നു​ള്ള​ത്.

കു​ന്പ​ഴ എ​സ്റ്റേ​റ്റ് ഡ്രൈ​വ​ർ​ക്കും ബാ​ങ്ക് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ്
പ​ത്ത​നം​തി​ട്ട: കു​ന്പ​ഴ എ​സ്റ്റേ​റ്റി​ലെ ഡ്രൈ​വ​ർ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു ബാ​ങ്ക് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ട്ടി​ക​യി​ലു​ണ്ട്. ഇ​തേ ബാ​ങ്കി​ൽ നേ​ര​ത്തെ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.
സ്വ​കാ​ര്യ ലാ​ബി​ലെ ഒ​രു എ​ക്സ്റേ ടെ​നീ​ഷ​നും ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. ഇ​തേ ലാ​ബി​ൽ നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ര​നാ​ണി​ത്.