കോ​വി​ഡ് 19: ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ബോ​ധ​ന​യു​ടെ പ്ര​ചാ​ര​ണ​വാ​ഹ​നം
Tuesday, August 4, 2020 10:33 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത, സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ബോ​ധ​ന​യു​ടെ​യും കാ​രി​ത്താ​സ് ഇ​ന്ത്യ, കാ​രി​ത്താ​സ് ജ​ർ​മ​നി, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​ന​യു​ടെ കോ​വി​ഡ് 19 ജാ​ഗ്ര​ത പ്ര​ചാ​ര​ണ വാ​ഹ​നം പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ജാ​ഗ്ര​താ മു​ന്നി​റി​യി​പ്പു ന​ട​ത്തി.
"ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി - ന​വ​ജീ​വ​ന്‍റെ' ഭാ​ഗ​മാ​യി പെ​രി​ങ്ങ​ര ഡി​സാ​സ്റ്റ​ർ ക്ലീ​നി​ക്കി​ലെ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ളും ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു.
പ്ര​ചാ​ര​ണ​വേ​ള​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ട് അ​വ​ബോ​ധം ന​ല്കി സൗ​ജ​ന്യ​മാ​യി മാ​സ്കു​ക​ളും വി​ത​ര​ണം ചെ​യ്തു.
പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ബോ​ധ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വേ​ൽ വി​ള​യി​ൽ, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. രാ​ജേ​ന്ദ്ര​ൻ, ബോ​ധ​ന ഡി​ആ​ർ​ആ​ർ കോ​ർ​ഡി​നേ​റ്റ​ർ മ​നു​ലാ​ൽ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് 19 ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ബോ​ധ​ന​യി​ൽ ന​ട​ത്തു​ന്ന​ത്.
ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പെ​യ്ൻ, സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക സ​ഹാ​യം, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യം, വോ​ള​ണ്ടി​യേ​ഴ്സ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം, ജാ​ഗ്ര​താ നി​ർ​ദേ​ശ ക്യാ​ന്പ​യി​ൻ എ​ന്നി​വ പ്ര​ധാ​ന പ​രി​പാ​ടി​ക​ളെ​ന്ന് ബോ​ധ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വേ​ൽ വി​ള​യി​ൽ അ​റി​യി​ച്ചു.