പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും സ്വ​ര്‍​ണ​ബോ​ണ്ടു​ക​ള്‍
Tuesday, August 4, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: റി​സ​ര്‍​വ് ബാ​ങ്ക് ഈ ​വ​ര്‍​ഷം പു​റ​ത്തി​റ​ക്കു​ന്ന സ്വ​ര്‍​ണ ബോ​ണ്ടു​ക​ള്‍ ഏ​ഴു വ​രെ തി​രു​വ​ല്ല ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും വാ​ങ്ങാം.
എ​ട്ടു​വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി. കാ​ലാ​വ​ധി​ക്ക് ശേ​ഷം അ​ന്ന​ത്തെ ത​ങ്ക​വി​ല​യ്ക്ക് ബോ​ണ്ട് ക്ലോ​സ് ചെ​യ്യാം. അ​ത് കൂ​ടാ​തെ 2.5 ശ​ത​മാ​നം പ​ലി​ശ​യും ല​ഭി​ക്കും.
വ്യ​ക്തി​ക​ള്‍​ക്ക് കു​റ​ഞ്ഞ​ത് ഒ​രു ഗ്രാം ​മു​ത​ല്‍ പ​ര​മാ​വ​ധി നാ​ലു കി​ലോ വ​രെ​യും ട്ര​സ്റ്റു​ക​ള്‍​ക്ക് 20 കി​ലോ വ​രെ​യും ഉ​ള്ള തു​ക​യ്ക്ക് ബോ​ണ്ടു​ക​ള്‍ വാ​ങ്ങാം. ഇ​ത് സ്വ​ര്‍​ണം പോ​ലെ​ത​ന്നെ ബാ​ങ്കു​ക​ളി​ല്‍ ഈ​ട് ന​ല്‍​കാ​നും, അ​ഞ്ചു വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ വി​ല്പ​ന ന​ട​ത്താ​നും സാ​ധി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 9447595669.