കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി
Tuesday, August 4, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ത​ല എം​സി​വൈ​എം നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മൃ​ത​ദേ​ഹ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ യ​ഥോ​ചി​തം അ​ഭി​മു​ഖീ​ക​രി​ക്കാ​നും സ​ഹാ​യ​മോ ശു​ശ്രൂ​ഷ​യോ ല​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ന​ൽ​കാ​നും മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾ​ക്ക് യ​ഥോ​ചി​ത​മാ​യ സം​സ്കാ​ര ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കു​വാ​നു​മാ​ണ് കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് രൂ​പി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ലെ ആ​ദ്യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​പ​ത്മ​കു​മാ​രി, ഡോ.​ജി​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ 82 യു​വ​ജ​ന​ങ്ങ​ളും 26 വൈ​ദി​ക​രും അ​ട​ങ്ങു​ന്ന​താ​ണ് ടാ​സ്ക് ഫോ​ഴ്സ്.