പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​ധ​ശ്ര​മം: ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, August 4, 2020 10:29 PM IST
തി​രു​വ​ല്ല: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ടി​വാ​ളു​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ല്ല പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ച് തി​രു​വ​ല്ല ക​ണി​യാ​മ്പാ​റ​യി​ല്‍ എ​ത്തി​യ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന്തോ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ശ്രി​ജി​ത്ത് (32), മോ​ന്‍​സി (29) എ​ന്നി​വ​രാ​ണ് ഷാ​ഡോ പോ​ലീ​സു​മാ​യി ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പി​ടി​യി​ലാ​യ​ത്.
ജൂ​ലൈ 31 ന് ​രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ച് ക​ണി​യാ​മ്പാ​റ​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ന്തോ​ഷി​നെ വാ​ഹ​ന​ത്തി​ല്‍ വ​ന്ന പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ശ്രി​ജി​ത്ത് വ​ടി​വാ​ള്‍​കൊ​ണ്ട് ത​ല​യ്ക്കു വെ​ട്ടു​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞു​മാ​റി​യ സ​ന്തോ​ഷി​ന്‍റെ മൂ​ക്കി​ന് വ​ല​തു​വ​ശം ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍ അ​ന്നു​മു​ത​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു.
ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ല​ത്തു​ള്ള ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ വീ​ട്ടി​ല്‍​നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഷാ​ഡോ പോ​ലീ​സ് എ​സ്ഐ ആ​ര്‍. എ​സ്. ര​ഞ്ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ തി​രു​വ​ല്ല പോ​ലീ​സി​ന് കൈ​മാ​റി. കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ മൂ​ന്നു ദി​വ​സ​മാ​യി ര​ഹ​സ്യ​മാ​യി പി​ന്തു​ട​ര്‍​ന്ന ഷാ​ഡോ പോ​ലീ​സും, തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു വ​ഴി​യൊ​രു​ക്കി​യ​ത്.
തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​ണി​വ​ര്‍. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​യോ​ഗി​ച്ച എ​സ്ഐ ആ​ദ​ര്‍​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ലെ അം​ഗ​മാ​യ സ​ന്തോ​ഷി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ​ത്. തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.