ബി​എ​സ്‌​സി ഫു​ഡ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സ് അ​ഡ്മി​ഷ​ന്‍‌
Monday, August 3, 2020 10:18 PM IST
കോ​ന്നി: സി​എ​ഫ്ആ​ര്‍​ഡി​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജ് ഓ​ഫ് ഇ​ന്‍​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​എ​സ്‌​സി ഫു​ഡ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് കോ​ഴ്‌​സി​ലേ​ക്ക് പ്ല​സ്ടു പാ​സാ​യ​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 16. ‌ അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ല്‍ വി​വ​ര​വും www.supplycokerala.com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ‌

തൈ​ക്കാ​വ് സ്‌​കൂ​ളി​ല്‍ എ​സ്എ​സ്‌​ക്യു​എ​ഫ് കോ​ഴ്‌​സു​ക​ള്‍ ‌‌

പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​ത്തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള നൈ​പു​ണി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന കോ​ഴ്‌​സു​ക​ള്‍ തൈ​ക്കാ​വ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​നു​വ​ദി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ നി​ര​വ​ധി ജോ​ലി സാ​ധ്യ​ത​ക​ളു​ള്ള ര​ണ്ട് കോ​ഴ്‌​സു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​യും ഉ​ണ്ടാ​കും. ‌അ​പേ​ക്ഷ www. vhscap.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ 14 വ​രെ സ്വീ​ക​രി​ക്കും. സ്‌​കൂ​ള്‍ കോ​ഡ് 904020, കോ​ഴ്‌​സ് കോ​ഡ് 31,33. ഫോൺ: 9447346785, 9446276227.