കോ​വി​ഡ് പ്ര​തി​രോ​ധം: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഫ​ല​പ്ര​ദ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ‌
Monday, August 3, 2020 10:18 PM IST
റാ​ന്നി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം ചേ​ര്‍​ന്ന് ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം ചേ​ര്‍​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ചു. ക്വാ​റ​ന്‍റൈ​ന്‍ നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്ടാ​ക്ടു​ക​ളെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി അ​വ​രെ ക്വാ​റ​ന്‍റൈ​നീ​ലാ​ക്ക​ണം. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ശ​ക്ത​മാ​യി ഇ​ട​പെ​ട​ണം. ജീ​വ​ന്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ല്പം ബു​ദ്ധി​മു​ട്ട് സ​ഹി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​രോ​ധം ഏ​റെ ക​ടു​പ്പി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ‌

3.15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 9650 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഹാ​ബി​റ്റാ​റ്റ് ക​മ്പ​നി​ക്കാ​യി​രു​ന്നു നി​ര്‍​മാ​ണ​ച്ചു​മ​ത​ല.‌

രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സ​ണ്‍ തോ​മ​സ്, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ അം​ഗം ബി​നോ​യ് കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ന്‍ നീ​റം പ്ലാ​ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ സാം ​മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ര്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ഹാ​ബി​റ്റേ​റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍​കി​ടെ​ക്ട് ഡോ.​ജി.​ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.