പു​ഷ്പ​ഗി​രി​യി​ൽ അ​സ്ഥി - സ​ന്ധി ദി​നാ​ച​ര​ണം ഇ​ന്ന് ‌‌
Monday, August 3, 2020 10:14 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും മ​ധ്യ കേ​ര​ള ഓ​ർ​ത്തോ​പീ​ഡി​ക്സ് ക്ല​ബി​ന്‍റെ​യും കേ​ര​ള ഓ​ർ​ത്തോ​പീ​ഡി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​സ്ഥി, സ​ന്ധി ദി​നാ​ച​ര​ണം ആ​ച​രി​ക്കും.
അ​സ്ഥി​ക​ളു​ടെ ബ​ല​ക്കു​റ​വു​മൂ​ലം മു​ട്ടു​ക​ൾ​ക്കും മ​റ്റ് സ​ന്ധി​ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന തേ​യ്മാ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​ കൂ​ടി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് ദി​നാ​ച​ര​ണ​മെ​ന്നും കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ദി​ന​ത്തി​ൽ പു​ഷ്പ​ഗി​രി ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ങ്ങ​ൾ ഇ ​ഹെ​ൽ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​എ​സ്. ജോ​ൺ അ​റി​യി​ച്ചു.
ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ​ക്കു മ​ധ്യ​കേ​ര​ള ഓ​ർ​ത്തോ​പീ​ഡി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി ഡോ. ​സാം​സ​ൺ സാ​മു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ‌