‌ഐ​സി​എം​എ​ആ​ർ അം​ഗീ​കാ​ര​മാ​യാ​ൽ കോ​ഴ​ഞ്ചേ​രി​യി​ൽ സ്ര​വ പ​രി​ശോ​ധ​ന ‌
Monday, August 3, 2020 10:14 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​നോ​ടു ചേ​ർ​ന്ന് സ്ഥാ​പി​ച്ച ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ന് ഐ​സി​എം​ആ​ർ അം​ഗീ​കാ​രം കൂ​ടി മ​തി.
എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച് ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച​താ​യി എ​ൻ​എ​ച്ച്എം ജി​ല്ലാ മാ​നേ​ജ​ർ ഡോ.​എ​ബി സു​ഷ​ൻ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ​ക്ക് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കി.
നി​ല​വി​ൽ കോ​ഴ​ഞ്ചേ​രി ലാ​ബി​ൽ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.‌
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ 1000 സ്ര​വ സാ​ന്പി​ളു​ക​ൾ വ​രെ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം കോ​ഴ​ഞ്ചേ​രി ലാ​ബി​നു​ണ്ടാ​കും.
ഇ​തോ​ടെ ജി​ല്ല​യി​ൽ പ​രി​ശോ​ധ​നാ​ഫ​ലം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​മാ​കും. ‌