ചെ​റു​മ​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക്ക് കോ​വി​ഡ്, ഒ​ടു​വി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സ ‌
Monday, August 3, 2020 10:14 PM IST
തി​രു​വ​ല്ല : മ​ദ്യപാ​നം ചോ​ദ്യം ചെ​യ്ത​തി​നു ചെ​റു​മ​ക​ളെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​റോ​ണ കു​ടു​ക്കി. നെ​ടു​ന്പ്രം കോ​ച്ചാ​രി മു​ക്കം പ​ടി​ഞ്ഞാ​റ്റ​തി​ൽ ക​മ​ലാ​സ​ന​നെ​യാ​ണ് (76) കൊ​റോ​ണ പി​ടി​കൂ​ടി​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി.‌
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ച്ചി​രി​മു​ക്ക​ത്തെ മ​ത്സ്യ വ്യാ​പാ​രി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ക​മ​ലാ​സ​ന​ന്‍റെ സ്ര​വം ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​യ​ക്കാ​യി എ​ടു​ത്തി​രു​ന്നു. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 12 പേ​രെ ആ​രോ​ഗ്യ വി​ഭാ​ഗം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് നെ​ടു​മ്പ്രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ‌
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ കൊ​ച്ചു മ​ക​ളെ​യാ​ണ് ക​മ​ലാ​സ​ന​ൻ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്പ​തി​നു വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പി​താ​വ് മ​രി​ച്ചു പോ​യ പെ​ൺ​കു​ട്ടി​യും മാ​താ​വും മു​ത്ത​ച്ഛ​നും അ​മ്മൂ​മ്മ​യു​മാ​ണ് വീ​ട്ടി​ൽ താ​മ​സം. കൂ​ട്ടു​കാ​രു​മൊ​ത്ത് ക​മ​ലാ​സ​ന​ൻ വീ​ട്ടി​ൽ ന​ട​ത്തു​ന്ന മ​ദ്യ​പാ​നം പെ​ൺ​കു​ട്ടി​യും മാ​താ​വ് അ​മ്പി​ളി​യും പ​ല​ത‌​വ​ണ എ​തി​ർ​ത്തി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ക​മ​ലാ​സ​ന​ൻ കൂ​ട്ടു​കാ​രു​മൊ​ത്ത് മ​ദ്യ​പി​ച്ച​ത്, മ​ട​ങ്ങി​യെ​ത്തി​യ മാ​താ​വി​നോ​ടു പ​റ​ഞ്ഞ​തി​ൽ ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ ക​മ​ലാ​സ​ന​ൻ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ദ്യം അ​ന്പി​ളി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​ഞ്ഞ പേ​ര​ക്കു​ട്ടി​ക്ക് കൈ​ക​ൾ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു.‌
ഇ​രു കൈ​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ര​ണ്ട് കൈ​ക​ളി​ലു​മാ​യി എ​ട്ട് തു​ന്ന​ലു​ക​ൾ ഇ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ക​മ​ലാ​സ​ന​നെ പ്ര​തി​യാ​ക്കി ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം പു​ളി​ക്കീ​ഴ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ചി​കി​ത്സ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​കു​ന്ന സ​മ​യ​ത്ത് ക​മ​ലാ​സ​ന​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ൻ പ​റ​ഞ്ഞു.‌