ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 466 പേ​ർ, നി​രീ​ക്ഷ​ണ​ത്തി​ൽ 6702 ആ​ളു​ക​ൾ ‌
Monday, August 3, 2020 10:13 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 466 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ. ജ​ന​റ​ൽ ആ​ശു​പ​ത്രി 121, ജി​ല്ലാ ആ​ശു​പ​ത്രി 106, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ആ​റ്, കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ റാ​ന്നി മേ​നാം​തോ​ട്ടം 67, പ​ന്ത​ളം അ​ർ​ച്ച​ന 34, ഇ​ര​വി​പേ​രൂ​ർ കൊ​ട്ട​യ്ക്കാ​ട് 13, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് 108 എ​ന്നി​ങ്ങ​നെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 11 പേ​രു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ. ഇ​ന്ന​ലെ പു​തു​താ​യി 46 പേ​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ‌6702 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 3934 പേ​ർ വി​വി​ധ കേ​സു​ക​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ൽ​പെ​ട്ട​വ​രാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1242 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 1526 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌

‌926 പ​രി​ശോ​ധ​ന​ക​ൾ, ല​ഭി​ക്കാ​നു​ള്ള​ത് 1825 ഫ​ല​ങ്ങ​ൾ ‌‌

ജി​ല്ല​യി​ൽ ഇ​ന്ന​ലെ 928 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്. ഇ​തി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 831 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന 55 എ​ണ്ണ​വും റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന 40 എ​ണ്ണ​വും ന​ട​ന്നു. നി​ല​വി​ൽ 1825 സ്ര​വ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌