ന​ഷ്ട​മാ​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി
Sunday, August 2, 2020 10:20 PM IST
ചി​റ്റാ​ര്‍: കു​ട​പ്പ​ന​യി​ല്‍ യു​വ​ക​ര്‍​ഷ​ക​നും വ്യ​വ​സാ​യി​യു​മാ​യി​രു​ന്ന പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തോ​ടെ ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​ണ് ഇ​ല്ലാ​താ​യ​ത്.
ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും വ​യോ​ധി​ക മാ​താ​വും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യും കൂ​ടാ​തെ വി​ധ​വ​യാ​യ മ​റ്റൊ​രു സ​ഹോ​ദ​രി​യു​ടെ​യും അ​വ​രു​ടെ ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം മ​ത്താ​യി​യ്ക്കാ​യി​രു​ന്നു. അ​രീ​യ്ക്ക​ക്കാ​വി​ലാ​ണ് മ​ത്താ​യി​യു​ടെ താ​മ​സ​മെ​ങ്കി​ലും കു​ടും​ബ​വീ​ട് കു​ട​പ്പ​ന​യി​ലാ​ണ്. ഇ​വി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ഫാ​മു​ള്ള​ത്. കൃ​ഷി​യി​ട​വു​മു​ണ്ട്.

അ​ധ്വാ​നി​യാ​യ മ​ത്താ​യി​യു​ടെ ക​രു​ത​ല്‍ നാ​ടി​നു​മു​ണ്ടാ​യി​രു​ന്നു. പൊ​തു​കാ​ര്യ​ങ്ങ​ളി​ലും ഇ​ട​വ​ക​യി​ലു​മെ​ല്ലാം സ​ജീ​വ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്താ​യി​യു​ടെ മ​ര​ണം ഈ ​മ​ല​യോ​ര​ഗ്രാ​മ​ത്തെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു. നീ​തി ല​ഭ്യ​മാ​ക്കാ​ന്‍ ഒ​രു നാ​ടു മു​ഴു​വ​ന്‍ കൈ​കോ​ര്‍​ക്കാ​ന്‍ കാ​ര​ണ​വും ഇ​താ​ണ്.

മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പി​നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും പി​ന്നീ​ട് ഇ​ദ്ദേ​ഹം ക​സ്റ്റ​ഡി​യി​ല്‍ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഉ​ന്ന​ത വ​ന​പാ​ല​ക​ര്‍​ക്കും മ​റു​പ​ടി പ​റ​യാ​നാ​യി​ട്ടി​ല്ല.

വൈ​കു​ന്നേ​രം നാ​ലി​ന് വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഒ​രാ​ള്‍ രാ​ത്രി എ​ട്ടോ​ടെ മു​ങ്ങി​മ​രി​ച്ചു​വെ​ന്ന് പ​റ​യു​മ്പോ​ള്‍ ഇ​ത് ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണെ​ന്നു വ്യ​ക്ത​മാ​ണെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഇ​ത​റി​യാ​വു​ന്ന പോ​ലീ​സും അ​ന്വേ​ഷ​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. കേ​സി​ല്‍ തീ​രു​മാ​ന​മാ​കാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് കു​ടും​ബം.

ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വ​ന​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും ലം​ഘി​ക്ക​പ്പെ​ട്ടു. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ള്‍ ത​ട്ടി​ക്കൂ​ട്ടി​യ മ​ഹ​സ​ര്‍ റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ക്ഷ​പെ​ടാ​മെ​ന്ന വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടു​ക​ള്‍​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി.

വൈ​കു​ന്നേ​രം നാ​ലി​ന് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം ജ​ന​റ​ല്‍ ഡ​യ​റി​യി​ല്‍ ഇ​തു രേ​ഖ​പ്പെ​ടു​ത്തി​യ​തു ത​ന്നെ രാ​ത്രി പ​ത്തി​നാ​ണ്.

മ​ത്താ​യി ചെ​യ്ത കു​റ്റ​മെ​ന്തെ​ന്നോ, ക​സ്റ്റ​ഡി​യി​ലെ​ന്തി​ന് എ​ടു​ത്തു​വെ​ന്നോ വ്യ​ക്ത​മ​ല്ല.
കേ​സു​ക​ളൊ​ന്നും​ത​ന്നെ അ​തു​വ​രെ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​മ​റ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി​യി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടു​ക​ള്‍ ഏ​റെ സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണ്. കേ​സി​ല്‍ ഉ​ന്ന​ത​വ​ന​പാ​ല​ക​ര്‍ ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ള്‍ ത​ന്നെ ചി​റ്റാ​റി​ലെ വ​ന​പാ​ല​ക​രെ ന്യാ​യീ​ക​രി​ക്കാ​ന്‍ റാ​ന്നി ഡി​എ​ഫ്ഒ ന​ട​ത്തി​യ ശ്ര​മ​വും ദു​രൂ​ഹ​മാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ര​യ​ധി​കം നി​യ​മ​ലം​ഘ​നം നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ വ​ന​പാ​ല​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കാ​ത്ത​ത് ദു​രൂ​ഹ​മാ​ണ്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒ​രു നി​യ​മ​പ​രി​ര​ക്ഷ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ ല​ഭി​ക്കി​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​റ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ങ്കി​ല്‍ ത​ന്നെ ആ​രു​ടെ​യും അ​നു​വാ​ദം വേ​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​യു​ന്നു.