മ​​ത്താ​​യി​​യു​​ടെ ബ​​ന്ധു​​ക്ക​​ളെ പി.​​സി. ജോ​​ർ​​ജ് സ​​ന്ദ​​ർ​​ശി​​ച്ചു
Sunday, August 2, 2020 10:20 PM IST
പ​​ത്ത​​നം​​തി​​ട്ട: ചി​​റ്റാ​​റി​​ൽ വ​​ന​​പാ​​ല​​ക​​രു​​ടെ ക​​സ്റ്റ​​ഡി​​യി​​ലിരിക്ക മരിച്ച പി.​​പി.​​മ​​ത്താ​​യി (പൊ​​ന്നു)​​ യു​​ടെ ബ​​ന്ധു​​ക്ക​​ളെ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പോ​​ലീ​​സ് ഓ​​ഫീ​​സി​​ലെ​​ത്തി സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ അ​​ദ്ദേ​​ഹം ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ​​വ​​ർ​​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മ​​ത്താ​​യി കി​​ണ​​റ്റി​​ൽ ചാ​​ടി ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു​​വെ​​ന്ന വ​​ന​​പാ​​ല​​ക​​രു​​ടെ വാ​​ദം ശു​​ദ്ധ അ​​സം​​ബ​​ന്ധ​​മാ​​ണെ​​ന്നും മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ ഘ​​ട്ട​​ത്തി​​ൽ കി​​ണ​​റി​​ന്‍റെ മൂ​​ടി അ​​ട​​യ്ക്ക​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണെ​​ന്ന​​തു സം​​ശ​​യം വ​​ർ​​ധി​​പ്പി​​ക്കു​​ന്നു​​വെ​​ന്നും ആ​​രോ​​പ​​ണ​​വി​​ധേ​​യ​​രാ​​യ വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ കൊ​​ല​​ക്കു​​റ്റ​​ത്തി​​ന് കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നും പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു.

കു​​ടും​​ബ​​ത്തി​​ന് നീ​​തി കി​​ട്ടാനു​​ള്ള ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ തു​​ട​​രു​​മെ​​ന്നും പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു.