ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ 429 പേ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ 6582 ആ​ളു​ക​ള്‍
Sunday, August 2, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 429 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി 30 പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ലാ​ക്കി.

6582 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
വി​വി​ധ കേ​സു​ക​ളി​ലെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ 3833 പേ​രും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 1190 പേ​രും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 1559 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

ല​ഭി​ക്കാ​ന്‍ 1375 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ വ​രെ 1375 പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ല​മാ​ണ് ജി​ല്ല​യി​ല്‍ ല​ഭി​ക്കാ​നു​ള്ള​ത്.
ഇ​തേ​വ​രെ 41675 സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച് അ​യ​ച്ച​ത്. ഇ​ന്ന​ലെ 204 സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​ന്ന​ലെ ട്രൂ​നാ​റ്റ്, ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.