തി​രു​വ​ല്ല അ​തി​രൂ​പ​ത കോ​വി​ഡ് സ​മ​രി​റ്റ​ന്‍​സ് സേ​ന രൂ​പീ​ക​രി​ച്ചു
Sunday, August 2, 2020 10:18 PM IST
തി​രു​വ​ല്ല: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി തി​രു​വ​ല്ല അ​തി​രൂ​പ​ത കോ​വി​ഡ് സ​മ​രി​റ്റ​ന്‍​സ് സേ​ന രൂ​പീ​ക​രി​ച്ചു.​കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ ഒ​മ്പ​ത് വൈ​ദി​ക മേ​ഖ​ല​ക​ളി​ലും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് സ​ജ്ജ​രാ​യ വോ​ള​ണ്ടി​യ​ര്‍​മാ​രെ ഒ​രു​ക്കി. ക്വാ​റ​ന്‍റൈ​നീ​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ക​ണ്ട​യ്‌​ൻ​മെ​ന്‍റ് സോ​ണി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വേ​ണ്ടി അ​റി​വും ഒ​രു​ക്ക​വും സ​ന്ന​ദ്ധ​ത​യും ഉ​ള്ള​വ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന​താ​ണ് സേ​ന​യു​ടെ ല​ക്ഷ്യം.
കോ​വി​ഡ് ബാ​ധി​ച്ച് ആ​രെ​ങ്കി​ലും മ​രി​ക്കാ​നി​ട​യാ​യാ​ല്‍ ഉ​ചി​ത​മാ​യ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ന​ല്‍​കു​ന്ന​തി​നാ​യി വൈ​ദി​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​തി​രൂ​പ​ത​യി​ലെ എം​സി​എ, എം​സി​വൈ​എം തു​ട​ങ്ങി​യ ഭ​ക്ത​സം​ഘ​ട​ന​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ട്ടി​ക പ്ര​ത്യേ​കം ത​യാ​റാ​ക്കി. തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജും, തി​രു​വ​ല്ല ബോ​ധ​ന സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ഓ​രോ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി വ​രു​ന്നു. ഇ​തി​നോ​ട​കം അ​ഞ്ച് മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി സ​മ​രി​റ്റ​ന്‍ സേ​ന​യെ സ​ജ്ജ​രാ​ക്കി. സേ​ന​യി​ല്‍ 25 നും 50-​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പേ​ട്ര​ണാ​യും, ഫാ.​മാ​ത്യു പു​ന​ക്കു​ളം കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യ​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഫാ. ​സാ​മു​വേ​ല്‍ വി​ള​യി​ല്‍, ജോ​ജി വി​ഴ​ലി​ല്‍, ലൈ​ജു കോ​ശി എ​ന്നി​വ​ര്‍ സേ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും.