ചി​റ്റാ​ര്‍ വ​നം ഓ​ഫീ​സ് പ​ടി​ക്ക​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Sunday, August 2, 2020 10:18 PM IST
ചി​റ്റാ​ര്‍: കു​ട​പ്പ​ന​യി​ലെ യു​വ​ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ മു​ഴു​വ​ന്‍ നി​യ​മ​ത്തി​നു മു​മ്പി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം ഇ​ന്ന​ലെ റാ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ളെ മു​ത​ല്‍ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​ടി​ക്ക​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, കു​ഞ്ഞു​കോ​ശി പോ​ള്‍, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, ജോ​ണ്‍ കെ.​മാ​ത്യൂ​സ്, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, ജോ​ര്‍​ജ് കു​ന്ന​പ്പ​ഴ, ജി​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പു ഉ​മ്മ​ന്‍, വി.​ആ​ര്‍. രാ​ജേ​ഷ്, സ​ണ്ണി ചി​റ്റാ​ര്‍, രാ​ജീ​വ് താ​മ​ര​പ്പ​ള്ളി, ജോ​സ്, കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.